കേരളം കാത്തിരിക്കുന്ന നായകമുഖം;സതീശന്‍ അല്ലെങ്കില്‍ പിന്നാര്!

• സാബു തൊട്ടിപ്പറമ്പിൽ

കോണ്‍ഗ്രസിലെ ഈ തമ്മിലടി എത്ര അരോചകമാണെന്ന് മുതിര്‍ന്ന നേതാക്കള്‍ക്ക് ഒരു നിശ്ചയവും ഇല്ല. എന്നാല്‍ വോട്ട് ചെയ്ത സാധാരണക്കാരനും, അഭ്യുദയകാംക്ഷികളും മൂക്കത്ത് വിരല്‍ വയ്ക്കുയാണ്.

മുഖ്യമന്ത്രി പദത്തിന് വേണ്ടി ഹൈക്കമാണ്ടിനോട് ഏറെ അടുപ്പമുള്ള കെ.സി വേണുഗോപാല്‍, സീനിയോരിറ്റിയുടെയും, മന്ത്രി പദം അലങ്കരിച്ചതിന്‍റയും മേന്മ പറഞ്ഞ് രമേശ് ചെന്നിത്തല.

കഴിഞ്ഞ കാലങ്ങളില്‍ കേരള രാഷ്ട്രിയത്തില്‍ കോണ്‍ഗ്രസിന്‍റ ഒരേയൊരു ശബ്ദമായി രംഗത്ത് ഉണ്ടായിരുന്ന നേതാവ് എന്ന് അക്ഷരം തെറ്റാതെ വിളിക്കാവുന്ന, നേതൃത്വപാടവത്തില്‍ അഗ്രഗണ്യനായ വി.ഡി സതീശന്‍. ഇവരിലാരെന്ന ചോദ്യം. മുന്നില്‍ നിന്ന് നയിച്ച് , കാര്യങ്ങളെ വിശകലനം ചെയ്ത് നൂറിന് മുകളില്‍ സീറ്റ് കോണ്‍ഗ്രസ് നേടുമെന്ന് തികഞ്ഞ ആത്മവിശ്വാസത്തോടെ പറഞ്ഞത് ഒരേയൊരു നേതാവ് വി.ഡി സതീശന്‍ മാത്രമായിരുന്നു. അങ്ങനെ അദേഹം പറഞ്ഞത് ഒരു മഹാമാന്ത്രികന്‍ ആയതുകൊണ്ടല്ല. മറിച്ച്, കഴിഞ്ഞ കാലങ്ങളിലെ തന്‍റ പ്രവര്‍ത്തന മികവ് സ്വയം ബോധ്യപ്പെട്ടതുകൊണ്ട് കൂടിയാണ്. അതേ ആത്മാര്‍ത്ഥതയോടും ആഴത്തിലും ഒരു പ്രസ്ഥാനത്തെ നയിച്ചതിന്. സ്വപ്ന തുല്യമായ വിജയത്തിന് ആണിക്കല്ല് ആയതുകൊണ്ട്. അങ്ങനെയെങ്കില്‍ വി.ഡി സതീശന്‍ അല്ലെങ്കില്‍ പിന്നാര്!.

​കേരള നിയമസഭയിൽ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി.ഡി. സതീശൻ കാഴ്ചവെച്ച മികവ് രാഷ്ട്രീയ ഭേദമന്യേ എല്ലാവരിലും ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്. വസ്തുതകളും കണക്കുകളും നിരത്തി സഭയിൽ അദ്ദേഹം നടത്തുന്ന ഇടപെടലുകൾ പാർലമെന്ററി രാഷ്ട്രീയത്തിന്റെ ഉത്തമ ഉദാഹരണമായി കണക്കാക്കപ്പെടുന്നു.

​അക്കാദമിക് മികവും അറിവും, നിയമസഭയ്ക്കുള്ളിലും പുറത്തും തികഞ്ഞ ഗൃഹപാഠം ചെയ്തുകൊണ്ട് സംസാരിക്കുന്ന ശൈലിയാണ് അദ്ദേഹത്തിന്റേത്. ഏത് സങ്കീർണ്ണമായ വിഷയത്തെയും യുക്തിഭദ്രമായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു.
​സോഷ്യൽ മീഡിയയിലും യുവതലമുറയ്ക്കിടയിലും അദ്ദേഹത്തിന്റെ വ്യക്തമായ നിലപാടുകൾക്ക് വലിയ സ്വീകാര്യതയുണ്ട്. ആധുനിക കേരളത്തിന്റെ വികസന സ്വപ്നങ്ങളെ ഉൾക്കൊള്ളുന്ന നേതാവായി പലരും അദ്ദേഹത്തെ കാണുന്നു.

മുന്നണിക്കുള്ളിലെ വിവിധ ഘടകകക്ഷികളെയും ഗ്രൂപ്പുകളെയും ഒരേ ലക്ഷ്യത്തിലേക്ക് നയിക്കാൻ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിക്കുന്നതിലൂടെ കോൺഗ്രസ് പ്രസ്ഥാനത്തിന് പുതിയൊരു ഊർജ്ജം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു.അതിന്‍റ കൂടി ഫലമാണ് തെരഞ്ഞെടുപ്പ് വിജയം എന്ന് അടിവരയിട്ട് പറയാം.

​രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരെപ്പോലെ സുസമ്മതരായ നേതാക്കൾ പാർട്ടിയിലുണ്ടെങ്കിലും, നിലവിലെ സാഹചര്യത്തിൽ കഴിഞ്ഞ കലങ്ങളില്‍ ഭരണപക്ഷത്തിനെതിരെ നടത്തിയിട്ടുള്ള പോരാട്ടവീര്യം കൊണ്ടും, നയപരമായ വ്യക്തതകൊണ്ടും വി.ഡി. സതീശനേ കോണ്‍ഗ്രസിനെ ദിശാബോധത്തൊടെ നയിക്കാന്‍ കഴിയൂ എന്ന് ഉറപ്പിച്ച പറയാം.
വരുംകാല കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ പങ്കു വഹിക്കാൻ അദ്ദേഹത്തിന്‍റ ദീര്‍ഘവീക്ഷണം സഹായിക്കുമെന്ന് തർക്കമില്ലാത്ത കാര്യമാണ്.

*ഐ. പി. സി പിളരുമോ ?*