ഇംഗ്ലണ്ട് : അസംബ്ലീസ് ഓഫ് ഗോഡ് ഐ.എ.ജി. യു.കെ. യുടെ നേതൃത്വത്തിൽ പുതിയ പെന്തെക്കോസ്ത് സഭയുടെ പ്രവർത്തനം കാർലെ പട്ടണത്തിൽ ആരംഭിക്കുന്നു. ഐ.എ.ജി. യു കെ ചെയർമാൻ റവ. ബിനോയ് എബ്രഹാം ഉദ്ഘാടനം നിർവ്വഹിക്കും.
ന്യൂ ലൈഫ് ചർച്ചിന്റെ സീനിയർ മിനിസ്റ്റർ പാസ്റ്റർ ജോൺലി ഫിലിപ്പ് മീറ്റിംഗുകൾക്കു നേതൃത്വം നൽകുന്നു. ഇവാ. പോൾസൺ ഇടയത്ത് ഇവിടുത്തെ പ്രവർത്തനങ്ങൾക്കായി നിയമിതനാകുന്നു. കാർലെയിലെ സെന്റ് മാർഗ്ഗരറ്റ് കമ്മ്യൂണിറ്റി സെന്ററിൽ വെച്ചു സഭയുടെ ഔദ്യോഗിക ഉദ്ഘാടനം മെയ് 9ആം തിയതി വൈകിട്ട് 04:00 മണിക്ക് നടത്തപ്പെടുന്നു.

ന്യൂലൈഫ് ക്രിസ്ത്യൻ ചർച്ചിന്റെ നേതൃത്വത്തിൽ എല്ലാ ഞായറാഴ്ചകളിലും രാവിലെ 10:30 മുതൽ ഉച്ചക്ക് 01:00 വരെ റോക്ക്ക്ലിഫ് സെന്ററിൽ വെച്ചു ആത്മീക ആരാധന നടത്തപെടുന്നു . കംബ്രിയ കൗണ്ടിയിൽ ജോലിക്കും, യൂണിവേഴ്സിറ്റി പഠനത്തിനുമായി എത്തുന്നവർക്ക് ഈ കൂട്ടായ്മയിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാം.
വിവരങ്ങൾക്ക് : +44 7309712556



