ഡോ. ഏഴംകുളം സാംകുട്ടിയുടെ സംസ്കാര ശുശ്രൂഷകൾ മെയ് 16ന് ഹൂസ്റ്റണിൽ

ഹൂസ്റ്റൺ: അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർന്ന, വിശ്വാസ ലോകത്തിൽ പ്രഗത്ഭ പ്രസംഗകൻ, എഴുത്തുകാരൻ, അധ്യാപകൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന ഡോ. ഏഴംകുളം സാംകുട്ടിയുടെ സംസ്കാര ശുശ്രൂഷകൾ മെയ് 16 ശനിയാഴ്ച ഹൂസ്റ്റണിൽ നടക്കും.

രാവിലെ 9 മണി മുതൽ 12 മണിവരെ ഹൂസ്റ്റണിലെ IPC ഹെബ്രോൺ സഭയിൽ (4660 South Sam Houston Pkwy East, Houston, Texas 77048) പൊതുദർശനവും ശുശ്രൂഷയും നടക്കും.

തുടർന്ന് ഉച്ചയ്ക്ക് 1 മണി മുതൽ 2 മണിവരെ South Park Funeral Home-ൽ (1310 N Main St, Pearland, Texas 77581) സംസ്കാര ചടങ്ങുകൾ നടക്കുന്നതാണ്.

ദൈവവചനത്തിൽ ആഴമുള്ള പ്രസംഗങ്ങളിലൂടെ അനേകരെ സ്വാധീനിച്ച ഡോ. ഏഴംകുളം സാംകുട്ടി ആത്മീയ ലോകത്ത് ഏറെ ബഹുമാനിക്കപ്പെട്ട വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം വിശ്വാസ സമൂഹത്തിന് വലിയ നഷ്ടമായി മാറിയിരിക്കുകയാണ്.

കുടുംബാംഗങ്ങളെയും പ്രിയപ്പെട്ടവരെയും അനുസ്മരിച്ച് വിവിധ ആത്മീയ-സാമൂഹിക സംഘടനകളും അനുശോചനം രേഖപ്പെടുത്തി.

റിപ്പോർട്ട്: ജോയ് തുമ്പമൺ