സ്‌കൂട്ടറിൽ നിന്ന് വീണ് മരിച്ച സൂസൻ്റെ സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് പുതുമനയിൽ

റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം വിട്ട സ്‌കൂട്ടറിൽ നിന്ന് തെറിച്ച് വീണ് മരിച്ച സൂസൻ്റെ(62) സംസ്‌കാരം പുതുമന ഐ.പി.സി സെമിത്തേരിയിൽ ഇന്ന് രാവിലെ 10 മണിക്ക് നടക്കും.

മകനോടൊപ്പം യാത്ര ചെയ്യുന്നതിനിടയിലാരുന്നു അപകടം. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് പാണംകുഴിയിൽ വച്ചായിരുന്നു സംഭവം. കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഐ. പി. സി പെരുമ്പാവൂർ സെൻ്റർ പാസ്റ്റർ എം.എ തോമസ് ശുശ്രൂഷകൾ നിർച്ചഹിക്കും.

പരേതനായ പൗലൂസാണ് സൂസൻ്റെ ഭർത്താവ് . മകൻ ബിനു പോൾ. മരുമകൾ സോഫിയ