-ഫിന്നി രാജു ഹ്യൂസ്റ്റൺ
ഫിലാഡൽഫിയ: Heavenly Beats USAയുടെ ആഭിമുഖ്യത്തിൽ ‘നിർവ്യാജ സ്നേഹം’ എന്ന ക്രിസ്തീയ സംഗീതവിരുന്ന് മെയ് 3 ഞായറാഴ്ച വൈകിട്ട് 5.30ന് വാർമിൻസ്റ്ററിലെ ഇന്ത്യ പെന്തക്കോസ്ത് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (25 Jacksonville Rd, Warminster, PA 18974) നടക്കും.
പ്രമുഖ ഗായകരായ നൈനാൻ കോടിയാട്ട്, ഷീബ ജോർജ്, സാംസൺ ഹെവൻലിബീറ്റ്സ് എന്നിവർ മുഖ്യഗായകരായി പങ്കെടുക്കും. ജെസ്ലിൻ, ജിൻസി, ഹെൽഡാ, സുസൻ, ജെസിക്ക എന്നിവരും ഗാനങ്ങൾ ആലപിക്കും.
ലൈവ് ഓർക്കസ്ട്രയിൽ ഷെർവിൻ (കീബോർഡ്), ജോൺസ് പുരയിടം (വയലിൻ), സിയോൺ സുജോയ് (ഗിറ്റാർ) എന്നിവർ പങ്കെടുക്കും. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ ജനപ്രിയ ഗാനങ്ങളും സെമി ക്ലാസിക്കൽ ഗാനങ്ങളും അവതരിപ്പിക്കും.
Global Travel Experts (റെജി ഫിലിപ്പ്), Zindak Investments and Real Estate (വർഗീസ് തോമസ് റോബിൻ), Aero Group LLC (അനു സ്കറിയ, ഫിലാഡൽഫിയ) എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണ്.
മെഗാ സ്പോൺസർമാരായി ഡോ. ഷിബു വർഗീസ്, ഡോ. എമി വർഗീസ് (ബെഥെസ്ദ മെഡിക്കൽ ക്ലിനിക്ക്, ഫ്ലോറിഡ), അലക്സാണ്ടർ ഡാനിയൽ (ഹ്യൂസ്റ്റൺ), അഡ്വ. ജോസഫ് കുന്നേൽ (ഫിലാഡൽഫിയ), ജോസഫ് ഉമ്മൻ (റോയി മേപ്രാൽ) സി.പി.എ, റെവ്. ഡോ. ഷാജി കെ. ഡാനിയൽ (Agape Music, ഡാലസ്) എന്നിവർ സഹകരിക്കുന്നു.
സംഗീതത്തിലൂടെ ആത്മീയ ഉണർവ് പകരുന്ന ഈ പരിപാടിയിൽ ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം ഡയറക്ടർ സാംസൺ ഹെവൻലിബീറ്റ്സ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
സ്റ്റീഫൻ ജോൺ – (267) 239-1094.
അഭിലാഷ് ജോൺ – (267) 701-3623.
പ്ര. മാത്യു ഫിലിപ്പ് – (267) 475-2222.
അനു സ്കറിയ – (267) 496-2423.
ജോൺസൺ യോഹന്നാൻ – (445) 255-3140.
റെഞ്ചി മാത്യു – (215) 776-2885.



