പുനലൂർ ബഥേൽ ബൈബിൾ കോളേജ് ഗ്രാഡുവേഷൻ

പുനലൂർ: ബഥേൽ ബൈബിൾ കോളേജിന്റെ 2025-2026 അധ്യയന വർഷത്തിന്റെ ബിരുദദാന ശുശ്രൂഷ മാർച്ച് 22 ന് നടത്തപ്പെട്ടു. വ്യത്യസ്ത കോഴ്സുകളിലായി 35 വിദ്യാർത്ഥികളാണ് ഈ വർഷം പഠനം പൂർത്തീകരിച്ചത്.

ബഥേൽ ബൈബിൾ കോളേജിന്റെ ബോർഡ് ചെയർമാൻ റവ. റ്റി. ജെ. സാമുവൽ നിയമന പ്രാർത്ഥനയും അനുമോദന പ്രഭാഷണവും നടത്തി. കോളേജ് പ്രസിഡന്റ് റവ. ഡോ. ഐസക് വി. ചെറിയാൻ, പ്രിൻസിപ്പൽ റവ. ഡോ. ജെയിംസ് ജോർജ് എന്നിവർ ബിരുദദാന ശുശ്രൂഷ നിർവഹിച്ചു. ഫുള്ളർ തിയോളജിക്കൽ സെമിനാരിയിലെ അസോസിയേറ്റ് പ്രൊഫസർ റവ. ഡോ. ജോസ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ബിബിസി ബോർഡ് അംഗങ്ങളായ
റവ. ഡോ. ഐസക് വി. മാത്യു, റവ. തോമസ് ഫിലിപ്പ് എന്നിവർ വിദ്യാർത്ഥികളെ അനുമോദിച്ച് പ്രസംഗിച്ചു.

ദൈവത്തിന്റെ ശബ്ദം ആകുക (Being His Voice) എന്നതായിരുന്നു ‘തീം.’ കോളേജ് സുവനീർ ‘ഡോക്സാ’ റവ. റ്റി. ജെ. സാമുവേൽ ഡോ. ഐസക് വി. മാത്യുവിന് നൽകി പ്രകാശനം ചെയ്തു. ബഥേലിന്റെ അലുമനൈ അസോസിയേഷൻ പ്രസിഡന്റ് റവ. റ്റി. വി. തങ്കച്ചൻ, WMC പ്രസിഡന്റ്‌ മിസ്സസ് മറിയാമ്മ സാമുവേൽ, ഡോ. സൂസൻ ചെറിയാൻ,
എന്നിവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് മനായേൽ പി. പ്രസംഗിച്ചു.

12 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ബഥേലിൽ പഠനം നടത്തുന്നു. റെഗുലർ പ്രോഗ്രാമുകളിലും ഓൺലൈൻ കോഴ്സുകളിലുമായി 207 വിദ്യാർത്ഥികൾ ഇപ്പോൾ പഠിക്കുന്നു. സെനറ്റ് ഓഫ് സെറാംപൂറിന്റെ B.Th., B.D., റെഗുലർ കോഴ്സുകൾക്ക് പുറമേ ഓൺലൈൻ കോഴ്സുകളും കോളേജിന്റെ കോഴ്സുകളും നടത്തിവരുന്നു.

വാരാന്ത്യ പ്രവർത്തനങ്ങൾ കൂടാതെ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ HMC യുടെ നേതൃത്വത്തിൽ സഭാ സ്ഥാപന, സുവിശേഷീകരണ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾ നടത്തുന്നു. ദീർഘ വർഷങ്ങൾ ബഥേലിൽ അധ്യാപകരായിരുന്ന റവ. റ്റി. എസ്സ്. സാമുവൽ കുട്ടിക്കും, റവ. ഫിന്നി ജോർജിനും യാത്രയപ്പ് നൽകി. പെന്തക്കോസ്ത് ദൈവശാസ്ത്ര വീക്ഷണം എന്ന മഹത്ഗ്രന്ഥത്തിന്റെ എഡിറ്ററായ റവ. റ്റി. ജെ സാമൂവേലിനെ ബഥേൽ ബൈബിൾ കോളേജ് ആദരിച്ചു.

100-മത്തെ വർഷത്തിലേക്ക് പ്രവേശിക്കുന്ന പുനലൂർ ബഥേൽ ബൈബിൾ കോളേജ് ഇന്ത്യയിലെ ആദ്യത്തെ പെന്തക്കോസ്ത് വേദപാഠശാലയാണ്. അടുത്ത അധ്യയന വർഷത്തിലേക്കുള്ള അഡ്മിഷൻ തുടരുന്നു.

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി