ഏലിയാമ്മ എബ്രഹാം നിത്യതയിൽ ; സംസ്‌കാരം ഏപ്രിൽ 25 ന് ശനിയാഴ്ച ചിക്കാഗോയിൽ

ചിക്കാഗോ/ ഡാളസ് : ദീർഘകാലം ചിക്കാഗോ ഹിൽസൈഡില്‍ താമസിച്ചിരുന്ന ബ്രദർ എബ്രഹാം കുര്യന്റെ (ബേബിച്ചായൻ) ഭാര്യ ഏലിയാമ്മ എബ്രഹാം (കുഞ്ഞുമോൾ 75) ഡാളസിൽ വച്ച് നിത്യതയിൽ പ്രവേശിച്ചു.
റാന്നി കൊറ്റനാട് പനത്തോട്ടത്തിൽ കുടുംബാംഗമാണ്.

ലിൻഡ, ലാൻസ്, ലീന എന്നിവരാണ് മക്കൾ. കുഞ്ഞുമോൻ (ഡൽഹി) മോളി ( ചിക്കാഗോ) സാബു (ചിക്കാഗോ) എന്നിവർ സഹോദരങ്ങളാണ്.
റാന്നി ഐപിസി കൊറ്റനാട്. സഭാംഗമായിരുന്നു പരേത.

ശവസംസ്കാരം ചിക്കാഗോ ഇന്റർനാഷണൽ പെന്തക്കോസ്ത് അസംബ്ലിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 25 ശനിയാഴ്ച നടക്കും. രാവിലെ 9:30 ക്ക് സയോൻ ക്രിസ്ത്യൻ ചർച്ചിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയോടെ മേരിഹിൽ സെമിത്തേരിയിൽ നടക്കും.

വാർത്ത: കുര്യൻ ഫിലിപ്പ്