റിപ്പോര്‍ട്ട് :അജിന് തോമസ് മാവേലിക്കര
ചിത്രങ്ങള്‍: സിജോ ജോസ്
ലിവര്‍പൂള്‍ . ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ 19ാം വാര്‍ഷ കണ്വന്ഷന് അനുഗ്രഹീത സമാപനം. ഏപ്രില്‍ 10 മുതല്‍ 12 വരെ ലിവര്‍പൂളിലെ സെന്റ് ജോണ്‍ ബോസ്കോ ആര്‍ട്സ് കോളജില്‍ നടന്ന കണ്വന്ഷന് ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

ഐപിസി ജനറല്‍ ജോയിന്റ് സെക്രട്ടറി പാസ്റ്റര്‍ തോമസ് ജോര്‍ജ് ഓസ്ട്രേലിയ, കേരള സ്റ്റേറ്റ് പിവൈപിഎ പ്രസിഡന്റ് പാസ്റ്റര്‍ ഷിബിന്‍ ജി. ശാമുവേല്‍ എന്നിവര്‍ മുഖ്യ പ്രഭാഷണങ്ങള്‍ നടത്തി.

ഐപിസി ശാലോം ലിവര്‍പൂള്‍ ചര്‍ച്ച് ആതിഥ്യം വഹിച്ച കണ്‍വന്‍ഷനു വേണ്ടി റീജിയണല്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ വില്‍സണ്‍ ബേബി ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിച്ചു. അടുത്തവര്‍ഷത്തെ കണ്വന്ഷന് ഏപ്രില്‍ രണ്ടു മുതല്‍ നാലുവരെ നടക്കുമെന്നു റീജിയണ്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് അറിയിച്ചു. സ്ഥലം പിന്നീട് അറിയിക്കും.

സമാപന സംയുക്ത ആരാധയില്‍ ബെല്‍ഫാസ്റ്റ് ഐപിസി ശുശ്രൂഷകന് പാസ്റ്റര്‍ ജേക്കബ് ജോണ്‍ സങ്കീര്‍ത്തനം വായിച്ചു. ഐപിസി സ്വാന്‍സി സഭാ ശുശ്രൂഷകന് പാസ്റ്റര്‍ ശാമുവേല്‍ ടി. ജോണ്‍ സന്ദേശം നല്കി. റീജിയണ്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജിന്റെ നേതൃത്വത്തില്‍ തിരുവത്താഴ ശുശ്രൂഷ ഐപിസി ജനറല്‍ ജോയിന്റ് സെക്രട്ടറി പാസ്റ്റര്‍ തോമസ് ജോര്‍ജ് നിര്‍വഹിച്ചു. പാസ്റ്റര്‍ ഷിബിന്‍ ശാമുവേല്‍ മുഖ്യ പ്രഭാഷണം നടത്തി. റീജിയണ്‍ ട്രഷറര്‍ ജോണ്‍ മാത്യു നന്ദി അറിയിച്ചു.
കണ്വന്ഷന് രണ്ടാം ദിവസം രാത്രിയില്‍ നടന്ന യോഗത്തില്‍ പാസ്റ്റര്‍ തോമസ് ജോര്‍ജ് ഓസ്ട്രേലിയ മുഖ്യ സന്ദേശം നല്കി. പരിശുദ്ധാത്മാവിനാലുള്ള നവീകരണത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു. പ്രാര്‍ഥന ജീവിതമുണ്ടെങ്കില്‍ വ്യക്തികളില്‍ അത്ഭുതം ദര്ശിക്കാനാകുമെന്നു പാസ്റ്റര്‍ ഷിബിന്‍ ശാമുവേല്‍ നല്കിയ സന്ദേശത്തില്‍ വിശദീകരിച്ചു. ഇവാഞ്ചലിസം വകുപ്പു പ്രവര്‍ത്തനങ്ങളെ കുറിച്ചു പാസ്റ്റര്‍ ജോണ്‍ മാത്യു സംസാരിച്ചു.
ശനിയാഴ്ച പകല്‍ നടന്ന യോഗങ്ങളില്‍ പാസ്റ്റര്‍ ബ്ലസന്‍ ജോണ്‍ ഏബ്രഹാം, പാസ്റ്റര്‍ ബാബു ജോണ്‍ വേട്ടമല, പാസ്റ്റര്‍ ഷിബിന്‍ ശാമുവേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സണ്ടേസ്കൂള്‍, പിവൈപിഎ, വനിതാ സമാജം വാര്‍ഷിക സമ്മേളനങ്ങളും സമ്മാന വിതരണങ്ങളും നടന്നു.
ആയിരത്തിലധികം വിശ്വാസികള്‍ ഈ ആത്മീയ സംഗമത്തില്‍ പങ്കാളികളായി. ഐപിസി യുകെ ആന്‍ഡ് അയർലാൻഡ് റീജിയണ്‍ ഭാഗമായ ഇറ്റലി, ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ് രാജ്യങ്ങളില്‍ നിന്നുള്ള സുവിശേഷകരും കുടുംബാംഗങ്ങളും കണ്‍വന്‍ഷനില്‍ പങ്കെടുത്തു. ലിത്വാനിയ, മാള്‍ട്ട, രാജ്യങ്ങളിലേയ്ക്കും റീജിയണ്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിട്ടുണ്ട്.
റീജിയണ്‍ സെക്രട്ടറി പാസ്റര്‍ ഡിഗോള്‍ ലൂയീസ്, ജോയിന്റ് സെക്രട്ടറി പാസ്റ്റര്‍ വിനോദ് ജോര്‍ജ്, ട്രഷറര്‍ ജോണ്‍ മാത്യു, അഡ്മിനിസ്ട്രേറ്റര്‍ പാസ്റ്റര്‍ പി.സി. സേവ്യര്‍, കൊയര്‍ കൊഓര്‍ഡിനേറ്റര്‍ പാസ്റര്‍ ജോണ്‍ മാത്യു, ട്രസ്റ്റിമാരായ തോമസ് കുഞ്ഞച്ചന്, മാത്യ സാം തുടങ്ങിയവര്‍ നേതൃത്വം നല്കി. കണ്വന്ഷന് ലൈവ് ദൃശ്യങ്ങള്‍ ആമേന്‍ ടി.വി യുട്യൂബ് ചാനലില്‍ ലഭ്യമാണ്.
ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജിന്റെ പ്രാര്‍ഥനയോടും ആശിര്‍വാദത്തോടും കണ്വന്ഷന് സമാപിച്ചു.



