ഐപിസി പാമ്പാടി സെന്റർ കൺവെൻഷന് അനുഗ്രഹിത സമാപ്‌തി

പാമ്പാടി :- ഐപിസി പാമ്പാടി സെന്റർ 57ആം വാർഷിക കൺവെൻഷനും മിഷനറി സമ്മേളനത്തിനും അനുഗ്രഹിത സമാപ്തി. ഞായറാഴ്ച നടന്ന സംയുക്ത ആരാധനയിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ കത്ത്യമേശ ശുശ്രൂഷക്ക് നേതൃത്വം നൽകി.

പാസ്റ്റർ എബി ശമുവേൽ (പഞ്ചാബ്), പാസ്റ്റർ അജി ആന്റണി, ഡോ.എബി പീറ്റർ, ഡോ സജികുമാർ കെ പി, സിസ്റ്റർ ബെറ്റ്സി എബി(പഞ്ചാബ്) തുടങ്ങിയവർ ദൈവ വചനത്തിൽ നിന്ന് സംസാരിച്ചു.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വന്ന മിഷനറിമ്മാരുടെ സമ്മേളനം സമ്മേളനം വേറിട്ട അനുഭവമായിരുന്നു.

ഞായറാഴ്ച നടന്ന സംയുക്ത ആരാധനയോട് അനുബന്ധിച്ച് നടത്തിയ സാസ്‌കാരിക സമ്മേളനത്തിൽ സെന്റർ മിനിസ്റ്റർ ശുശ്രൂഷയിൽ 25 വർഷം പൂർത്തീകരിച്ച് പാസ്റ്റർ സാം ദാനിയേലിനെ ചാണ്ടി ഉമ്മൻ എംഎൽഎയും, ബ്രദർ ജോയ് താനുവേലിയും ചേർന്ന് മെമെന്റോ നൽകി ആദരിച്ചു. സാംസ്കാരിക സമ്മേളനത്തിൽ പാമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് സിജു കെ ഐസക്, സ്ഥിരം സമിതി അധ്യക്ഷ ഷെർലി തര്യൻ, വാഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മനോജ് ചാക്കോ, ഗുഡ്നൂസ് എക്സിക്യൂട്ടീവ് എഡിറ്റർ ബ്രദർ സജി മത്തായി കാതേട്ട് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

ഹോളി ട്രിയൂൺ മജിസ്റ്റിക്ക് വോയിസിനോട്‌ (സെന്റർ പിവൈപിഎ ക്വയർ) ചേർന്ന് ഡോറ എബി, റ്റിബിൻ തങ്കച്ചൻ, ലാലു പാമ്പാടി, ജിസൺ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.
പാസ്റ്റമ്മാരായ ഷാജി മർക്കോസ്, കെ എ വർഗീസ്, ചാക്കോ മാത്യു, ബാബു മാത്യു, കെ എം മാത്യു, അനീഷ് പാമ്പാടി, കൊച്ചുമോൻ തോപ്പിൽ, ഷിജു തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.

(വാർത്ത : അനീഷ് പാമ്പാടി)

*ഐ. പി. സി പിളരുമോ ?*