വിശുദ്ധ സഭാ യോഗം, വർണാഭമായ ഗ്രാഡ്വേഷൻ; ഗ്രേറ്റർ നോയിഡ ഹാർവെസ്റ്റ് ഫെസ്റ്റിവൽ സമാപിച്ചു

ഒരാഴ്ച നീണ്ടുനിന്ന ഗ്രേറ്റർ നോയിഡ ഹാർവെസ്റ്റ് ഫെസ്റ്റിവലിന് സമാപനമായി. വടക്കേ ഇന്ത്യയിൽ നിന്നെത്തിയ നൂറുകണക്കിന് വിശ്വാസികൾ ആരാധനയിൽ പങ്കെടുത്തു.

ഗ്രാഡ്വേഷൻ സർവ്വീസിൽ പ്രിൻസിപ്പാൾ ഡോ. ബിജു ജോൺ പ്രസംഗിക്കുന്നു

തിരുവത്താഴത്തിനും ആരാധനയ്ക്കും മിഷൻ ഡയറക്ടർ റവ. ബാബു ജോണും കോളജ് പ്രിൻസിപ്പൽ ഡോ. ബിജു ജോണും നേതൃത്വം നൽകി.

ഉച്ചകഴിഞ്ഞ് ഹാർവെസ്റ്റ് മിഷൻ കോളജിൻ്റെ വർണ്ണാഭമായ ബിരുദദാനസമ്മേളനം നടന്നു. ഡയറക്ടർ റവ. ബാബു ജോൺ പഠനം പൂർത്തിയാക്കിയ 50 പേർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.


എം.റ്റിഎച്ച്, എം.ഡിവ്,ബി.റ്റിഎച്ച്, ഡി.റ്റിഎച്ച്, സി.റ്റിഎച്ച് എന്നീ കോഴ്സുകളിലാണ് പഠനം പൂർത്തിയാക്കിയത്.
പഠനമികവ് തെളിയിച്ചവർക്ക് അനിൽ കൊടിത്തോട്ടം, ഡോ. ഓമന റസ്സൽ, ഡോ. റോജി ജോർജ് എന്നിവർ കോളജിൻ്റെ പാരിതോഷികങ്ങൾ നൽകി.

കർതൃമേശയുടെ ദൃശ്യം

റവ. അജിത് കുമാർ എസ്. എൽ ( രജിസ്ട്രാർ ) , ബ്ലസ്സൻ ജി. ശാമുവൽ (കാമ്പസ് മാനേജർ), ജിൽസ് മോൻ (ഡീൻ ഓഫ് സ്റ്റുഡൻ്റ്സ്), ഫ്രീഡാ രാജ്കുമാരി, റവ. ഇ. ആർ ജോയി (വൈസ് പ്രിൻസിപ്പൽ ), ‘ സിംഗ് സാംതെ, ജപാ ബ്ലസ്സി, ബ്ലസ്സൻ ഫിലിപ്പ്, റാവലു കക്കാമു , റവ. വെസ്ളി ആൻഡ്രൂസ് എന്നിവരാണ് കോളജിൻ്റെ പ്രവർത്തകർ.

ജൂണിൽ പുതിയ അദ്ധ്യയന വർഷത്തെ ക്ലാസുകൾ ആരംഭിക്കും.
വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

https://www.hmc.college