പാലക്കാട് റീമാ ബൈബിൾ സെമിനാരി ബിരുദദാനവും മിസ്പാ വാർഷികവും 19, 20 തീയതികളിൽ

പാലക്കാട്: ദൈവവചനത്തിൽ അധിഷ്ഠിതമായ ഉത്തമ രാഷ്ട്രനിർമ്മാതാക്കളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന റീമാ ബൈബിൾ കോളേജ് & സെമിനാരിയുടെ പത്തൊൻപതാമത് ബിരുദദാന ശുശ്രൂഷ ഫെബ്രുവരി 20 വെള്ളിയാഴ്ച നടക്കും. പാലക്കാട് മിസ്പാ സെന്റർ ഗ്രൗണ്ടിൽ വൈകുന്നേരം 5.30-നാണ് ചടങ്ങുകൾ ആരംഭിക്കുന്നത്.

കോയമ്പത്തൂർ ബെഥേൽ ചർച്ച് പാസ്റ്റർ റ്റെറി പ്രകാശം ബിരുദദാന സന്ദേശം നൽകും. വിവിധ ദൈവശാസ്ത്ര കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് പ്രിൻസിപ്പൽ പാസ്റ്റർ സാബു മത്തായി കാതേട്ട് ബിരുദങ്ങൾ സമ്മാനിക്കും.

ബിരുദദാനത്തിന് മുന്നോടിയായി ഫെബ്രുവരി 19-ന് മിസ്പാ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ വാർഷിക സമ്മേളനം നടക്കും. ഇതോടൊപ്പം മിസ്പാ ടൈലറിംഗ് സ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കിയ 11 വിദ്യാർത്ഥിനികൾക്ക് സർട്ടിഫിക്കറ്റും തയ്യൽ മെഷീനും വിതരണം ചെയ്യും. കേന്ദ്ര ഗവൺമെന്റിന്റെ BSS അംഗീകാരമുള്ള നഴ്സിംഗ് കോഴ്സ് പൂർത്തിയാക്കിയ 17 വിദ്യാർത്ഥികൾക്ക് കോർഡിനേറ്റർ പാസ്റ്റർ ബ്ലെസൻ എബ്രഹാം സർട്ടിഫിക്കറ്റുകൾ നൽകും.