ദേശീയ സ്കൂൾ കായികമേള അണ്ടർ 17 ജൂഡോയിൽ ഗോഡ് വിന് വെങ്കലം

കട്ടപ്പന : മണിപ്പൂർ ഇൻഫാലിൽ വച്ച് നടന്ന ദേശീയ സ്കൂൾ ജൂഡോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 17 വിഭാഗത്തിൽ കട്ടപ്പന സ്വദേശിയായ ഗോഡ് വിൻ പി ബിനോയിക്ക് വെങ്കല മെഡൽ.

സംസ്ഥാനതലത്തിലും അനേകം മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്.ജിവി എച്ച്എസ്എസ് നേടുംകണ്ടം സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർഥിയാണ് ഗോഡ് വിൻ.

കട്ടപ്പന പതാലിപ്ലാവിൽ ബിനോയ്, രമ്യ ദമ്പതികളുടെ മകനും ഐപിസി നെടുങ്കണ്ടം സെന്ററിൽ നെടുങ്കണ്ടം സഭാ വിശ്വാസിയാണ്. ദേശീയ ജൂഡോ മെഡൽ ജേതാവ് ഒലിവിയ പി ബിനോയിയാണ് സഹോദരി.

(വാർത്ത : അനീഷ് പാമ്പാടി)