ഹാർട്ട് ബീറ്റ്സ് സുവർണ്ണ ജൂബിലിയും സംഗീത സായാഹ്നവും

തിരുവനന്തപുരം : ഇന്ത്യ കാമ്പസ് ക്രൂസേഡിൻ്റെ സംഗീത വിഭാഗമായ ഹാർട്ട് ബീറ്റ്‌സിൻ്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് മുക്കോലയ്ക്കല്‍ സെൻ്റ് തോമസ് സ്‌കൂള്‍ ഓഡിറ്റോറിയത്തിൽ സംഗീത സായാഹ്നം സംഘടിപ്പിച്ചു.

മലങ്കര ഓർത്തഡോക്സ് സഭാ ബിഷപ്പ് ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് ഉദ്ഘാടനം ചെയ്തു. മുൻ അഡിഷണൽ ചീഫ് സെക്രട്ടറി ജയിംസ് വര്‍ഗീസ്, പ്രൊഫ. കോശി തലയ്ക്കല്‍, പാസ്റ്റര്‍ കെ.സി. തോമസ്, റവ. ഡബ്ല്യു. ലിവിങ്സ്റ്റന്‍, സംഘാടക സമിതി ചെയര്‍മാന്‍ ഷെവ. ഡോ. കോശി എം. ജോര്‍ജ്, ജനറല്‍ കവീനര്‍ ഏബ്രഹാം വില്‍സന്‍, പ്രോഗ്രാം കവീനര്‍ എസ്.എ. സനല്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മലയാളി മനസ്സുകളിൽ ആഴത്തിൽ പതിഞ്ഞ പതിനഞ്ചോളം ക്രൈസ്തവ ഗാനങ്ങള്‍ ടോമി ജോർജ്ജിൻ്റെ നേതൃത്വത്തിൽ ഹാർട്ട് ബീറ്റ്സ് ടീം അവതരിപ്പിച്ചു.

ഷെവ. ഡോ. കോശി എം. ജോർജ്ജ്
(ചെയർമാൻ, സംഘഗാന സമിതി)

*ആചാരങ്ങളെയും സംസ്‌കാരത്തെയും ഉപദേശമാക്കിയവർ*