ഇടയരിക്കപ്പുഴ മേലേടത്ത് ജോൺസൻ്റെ അമ്മ അന്നമ്മ ഏബ്രഹാം നിത്യതയിൽ; സംസ്കാരം ഡാളസിൽ

കോട്ടയം: കങ്ങഴ ഇടയിരിക്കപ്പുഴ മേലേടം എം.എ. എബ്രഹാമിന്റെ ഭാര്യ അന്നമ്മ എബ്രഹാം (81) ജനു.29 ന് അമേരിക്കയില്‍ നിര്യാതയായി. സംസ്‌കാരം പിന്നീട് ഐപിസി ഹെബ്രോന്‍ ഡാളസ് സഭയുടെ നേതൃത്വത്തില്‍ നടക്കും. റാന്നി പകലോമറ്റം – താഴമണ്‍ കിടങ്ങിനേത്ത് കുടുംബാംഗമാണ്.

കങ്ങഴയിലേയും മുണ്ടത്താനത്തേയും പെന്തക്കോസ്തു സഭകളുടെ വളര്‍ച്ചയ്ക്കും സുവിശേഷ വ്യാപനത്തിനുമായി ഏറെ പ്രയത്‌നിച്ച കുടുംബമാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഐപിസി മുണ്ടത്താനം സഭയുടെ ഉയര്‍ച്ചയ്ക്കും ഏറെ പ്രയത്‌നിച്ചു.

മക്കള്‍: റെജി എബ്രഹാം (ഗുഡ്‌ന്യൂസ് ലേഖകന്‍), തോമസ് എബ്രഹാം, ജോയ്‌സ് എബ്രഹാം, മാത്യു എബ്രഹാം , അമേരിക്കയിലെ വിവിധ നാഷണല്‍ കോണ്‍ഫന്‍സുകളുടെ മുന്‍ എക്‌സിക്യൂട്ടീവും ഐപിസി കോട്ടയം സെമിനാരി എക്‌സിക്യൂട്ടിവ് മെമ്പറും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ജോണ്‍സണ്‍ എബ്രഹാം (എല്ലാവരും ഡാളസില്‍).

മരുമക്കള്‍: നിസി ഏബ്രഹാം, മിനി ഏബ്രഹാം, ഡാനിയേല്‍ ഏബ്രഹാം, സുനി ഏബ്രഹാം, ഡയാന ഏബ്രഹാം.

കൊച്ചുമക്കള്‍: ജെന്‍സന്‍ ഏബ്രഹാം, റെന്‍സന്‍ ഏബ്രഹാം, ജോയല്‍ എബ്രഹാം, പ്രസില്ലാ എബ്രഹാം, ക്രിസ്റ്റീന വര്‍ഗീസ്, ജേക്കബ് എബ്രഹാം, സബ്രീന എബ്രഹാം, ഗബ്രീല്ല എബ്രഹാം, അനബെല്ല എബ്രഹാം. കൊച്ചു കൊച്ചുമക്കള്‍: Zoey Abraham, Liana Abraham , Judah Abraham , Micah Abraham , Hudson Abraham.