ഐപിസി പുന്നവേലി സെന്റർ കൺവൻഷൻ 29ന് തുടങ്ങും

പുന്നവേലി: ഐപിസി പുന്നവേലി സെന്റർ കൺവൻഷൻ 2026 ജനുവരി 29,30, 31, ഫെബ്രുവരി 1 (വ്യാഴം മുതൽ ഞായർ വരെ) നൂറോമ്മാവ് ഐപിസി ശാലേം ചർച്ച് ഗ്രൗണ്ടിൽ വെച്ച് നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് വർഗ്ഗീസ് പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്യും.

പാസ്റ്റന്മാരായ ദാനിയേൽ കൊന്നനിൽക്കുന്നതിൽ( IPC കേരള സ്റ്റേറ്റ് സെക്രട്ടറി) ബാബു ചെറിയാൻ പിറവം, ഫെയ്ത്ത് ബ്ലസൻ പളളിപ്പാട്, എബി അയിരൂർ, ജോർജ് തോമസ് കണ്ണംപ്ലാക്കൽ, സിസ്റ്റർ ഗീതമ്മ സ്റ്റീഫൻ, എന്നിവർ പ്രസംഗിക്കും. ഡേവിഡ് ഹാർപ്പ് മ്യൂസിക് മിനിസ്ട്രീസ്, വെണ്ണിക്കുളം ഗാനശുശ്രൂഷ നിർവ്വഹിക്കും.

സോദരി സമാജം, സൺഡേ സ്കൂൾ & പി.വൈ.പി.എ. വാർഷികം , ശുശ്രൂഷക കുടുംബ സംഗമം, സംയുക്ത ആരാധന എന്നിവ നടക്കും. പാസ്റ്റന്മാരായ ജിജു പുന്നവേലി, ജിൻസൺ മാത്യു , ബോബി ചെറിയാൻ എന്നിവർ കൺവൻഷൻ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.