തൃശൂരിൽ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ്ങ് സ്ഥലത്ത് മിനുട്ടുകൾക്കകം അഗ്നിക്കിരയായത് അഞ്ഞൂറിൽ അധികം ബൈക്കുകളാണ്. രണ്ടാമത്തെ പ്ലാറ്റ്ഫോമിനടുത്തുള്ള പാർക്കിങ്ങ് ബേയിലെ ബെെക്കുകളിലാണ് തീ പടർന്നത്.
കേരളത്തിൽ ഒരു പാർക്കിംഗ് സ്ഥലത്ത് ഉണ്ടാവുന്ന ഇത്തരത്തിലുള്ള ആദ്യത്തെ അപകടമാണ്. റെയിൽവേ ലൈനിൽ നിന്നുള്ള തീപ്പൊരിയാണ് തീപിടിത്തമുണ്ടാക്കിയതെന്നാണ് ദൃക്സാക്ഷി പറയുന്നത്. തത്സമയം തീ അണയ്ക്കാൻ കഴിഞ്ഞത് വലിയ ദുരന്തം ഒഴിവാക്കി. പാർക്കിങ്ങ് സ്ഥലം തുറന്നതായതിനാലും തീ തൊട്ടടുത്ത സ്ഥലങ്ങളിലേക്ക് പടരുന്നത് നിയന്ത്രിക്കപ്പെട്ടു.
ബെെക്കുകൾ കത്തിയുണ്ടായ അപകട സ്ഥലം സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ നേരിട്ടെത്തി പരിശോധിച്ചു. അന്വേഷണത്തിനുശേഷം കൂടുതൽ വിവിരങ്ങൾ വ്യക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
“സംസ്ഥാനത്തെ മുഴുവൻ പേ പാർക്കിങ്ങിലും സുരക്ഷ പരിശോധിക്കാൻ നിർദേശം നൽകിയതായി സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു. തീ പിടുത്തത്തിനുള്ള കാരണം വ്യക്തമായി പരിശോധിക്കും. സംസ്ഥാനത്തെ തിക്കും തിരക്കുമുള്ള എല്ലാ പേ പാർക്കിങ് പ്രദേശങ്ങളും പൊലീസ് പരിശോധിക്കും.
റെയിൽവേയും ആർപിഎഫും പ്രാദേശിക പൊലീസും ഒന്നിച്ച് സുരക്ഷ വർധിപ്പിക്കുന്ന കാര്യങ്ങളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ട്രെയിൻ ഗതാഗതത്തിന് തടസമോ ട്രാക്കിന് കേടുപാടുകളോ ഒന്നും സംഭവിക്കാതെ റെയിൽവേ സ്റ്റേഷന്റെ പ്രവർത്തനം സജീവമായി തുടർന്ന് പോകാനായത് വലിയൊരു യാത്രാ ദുരിതത്തിൽ നിന്നുമാണ് യാത്രികരെ ഇന്ന് രക്ഷപ്പെടുത്തിയത്. ഫയർഫോഴ്സിന്റെ സജീവമായ ഇടപെടലും ഒപ്പം റെയില്‍വേയുടെ പ്രവര്‍ത്തനങ്ങളും കൂടിയായപ്പോള്‍ വലിയ തീഗോളമായി മാറിയ മേഖലയിൽ പെട്ടെന്ന് തന്നെ നിയന്ത്രണം സാധ്യമായി.
തീ പടർന്ന് പതിനഞ്ച് മിനിറ്റായപ്പോൾ തന്നെ തൊട്ടടുത്ത മരത്തിലടക്കം പടർന്ന് പിടിച്ചിരുന്നു. രണ്ട് ബെെക്കുകൾക്ക് തീ പിടിച്ചപ്പോൾ ഉടൻ തന്നെ അത് കെടുത്തിയാൽ വലിയ അപകടം ഉണ്ടാകുമായിരുന്നില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു. എന്നാൽ അതിനുള്ള അടിയന്തര സംവിധാനങ്ങൾ ഇല്ലായിരുന്നു എന്നാണ് വിശദമാക്കുന്നത്. ഫയർഫോഴ്സ് മികച്ച രീതിയിൽ പ്രതികരിച്ചത് തീവേഗം അണയ്കുന്നതിന് സഹായകമായി.
റെയിൽവേ ലൈനിൽ നിന്നുള്ള തീപ്പൊരിയാണ് തീപിടിത്തമുണ്ടാക്കിയതെന്നാണ് ദൃക്സാക്ഷി പറയുന്നത്. ഇത് വ്യക്തമായി പരിശോധിക്കും. സംസ്ഥാനത്തെ തിക്കും തിരക്കുമുള്ള എല്ലാ പേ പാർക്കിങ് പ്രദേശങ്ങളും പോലീസ് പരിശോധിക്കും. റെയിൽവേ സ്റ്റേഷൻ മാത്രമല്ല തിരക്കുള്ള എല്ലാ പേ പാർക്കിങ്ങുകളും പരിശോധിക്കും”- റവാഡ ചന്ദ്രശേഖർ പറഞ്ഞു.



