വിധവമാരായ സഹോദരിമാരെ ആദരിച്ചു

റാന്നി: അസംബ്ലിസ് ഓഫ് ഗോഡ് റാന്നി വെസ്റ്റ്‌ സെക്ഷനിലുള്ള വിധവമാരായ സഹോദരിമാരെ ആദരിക്കുവാനുള്ള സെക്ഷൻ കമ്മിറ്റിയുടെ തീരുമാനപ്രകാരം സെക്ഷനിലെ 15 സഭകളിൽ നിന്ന് ലഭിച്ച അപേക്ഷകൾ പരിഗണിച്ചു ഡിസംബർ 23 നു 46 പേർക്ക് 1000 രൂപയും ഓരോ കേക്കും നൽകി.

സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ സി വി ഏബ്രഹാമിന്റെ നേതൃത്വത്തിൽ സെക്ഷൻ സെക്രട്ടറി പാസ്റ്റർ അലക്സ് കെ.എസും, ഖജൻജി പാസ്റ്റർ റോബിൻ ജേക്കബും പ്രാർത്ഥിച്ചു. സെക്ഷൻ കമ്മിറ്റി അംഗങ്ങളായ ബ്രദർ സോണി മാത്യുവും ജോസ് തോമസും വിതരണം നടത്തി.

ദൈവസ്നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും നവ്യമായ ഈ കൂട്ടായ്‌മ നിറകണ്ണുകളോടെ പ്രീയ മാതാക്കൾ സ്വീകരിച്ചത് അവിസ്മരണിയമായ അനുഭവം ആയിരുന്നു.

വാർത്ത : മേഴ്സി ജോൺ പനച്ചി,
(പത്തനംതിട്ട കോഡിനേറ്റർ
)

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും