മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപണം; കാഴ്ചാ പരിമിതിയുള്ള യുവതിയെ മുഖത്ത് കുത്തിപ്പിടിച്ച്‌ അസഭ്യവര്‍ഷം നടത്തി ബിജെപി നേതാവ്, വീഡിയോ

ഭോപ്പാല്‍: കാഴ്ചാ പരിമിതിയുള്ള യുവതിയെ അധിക്ഷേപിച്ച്‌ വനിതാ ബിജെപി നേതാവ്. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം.

മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച്‌ ബിജെപി നേതാവ് യുവതിയുടെ നേരെ അസഭ്യവർഷം ചൊരിയുകയും കൈ പിടിച്ച്‌ തിരിക്കുകയും മുഖത്ത് കുത്തിപ്പിടിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തിങ്കളാഴ്ച സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

ഗൊരഖ്പൂർ പോലീസ് സ്റ്റേഷൻ പരിധിയില്‍ വരുന്ന ഹവാ ബാഗിലെ ക്രിസ്ത്യൻ ആരാധനാലയത്തില്‍ വച്ചായിരുന്നു സംഭവം. അധിക്ഷേപം നേരിട്ട യുവതി കാഴ്ചപരിമിതിയുള്ള ആളാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നതെങ്കിലും ദൃശ്യങ്ങള്‍ ഇന്നലെയോടെയാണ് പ്രചരിക്കാൻ തുടങ്ങിയത്. ജബല്‍പൂരില്‍ അടുത്തിടെ വൈസ് പ്രസിഡന്റായി നിയമിതയായ അഞ്ജു ഭാർഗവയാൻ യുവതിയെ അധിക്ഷേപിച്ചത്. വീഡിയോ വൈറലായതിന് പിന്നാലെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. പോലീസ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ സ്ഥലത്തുള്ള സമയത്താണ് സംഭവം നടന്നതെന്നതും വലിയ വിമർശനങ്ങള്‍ക്കിടയാക്കുകയാണ്.

പണമുണ്ടാക്കാനായി മതപരിവർത്തനത്തിലൂടെ ബിസിനസ് നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു അധിക്ഷേപം. കയ്യേറ്റം ചെയ്യാതെ സംസാരിക്കാൻ യുവതി വനിതാ ബിജെപി നേതാവിനോട് പറയുന്നതും മര്യാദയ്ക്ക് സംസാരിക്കണമെന്ന് ആവശ്യപ്പെടുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. ഇനിയുള്ള ജന്മവും യുവതി കാഴ്ചാപരിമിതി നേരിടുമെന്നതടക്കമുള്ള ശാപവാക്കുകളാണ് ബിജെപി വനിതാ നേതാവ് നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് ദേശീയ ചെയർപേഴ്സണ്‍ കൂടിയായ സുപ്രിയ ശ്രീനാഥെയാണ് എക്‌സില്‍ ഷെയർ ചെയ്തത്.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും