ബുദ്ധിമാന്ദ്യം വന്ന ഷിജിലിൻ്റെ അവ്യക്തമായ ചോദ്യം കേട്ട് സരസമ്മയുടെ ഉള്ളു പിടഞ്ഞു. ‘എനിക്കൊരു വീട് കെട്ടിത്തരുമോ’ എന്നായിരുന്നു ആ ചോദ്യം.
ഷിജിലിൻ്റെ സഹോദരി ഡിനി മനോഷ്, ബി.എസ്.എൻ.എൽ ഉദ്ദ്യോഗസ്ഥയായിരുന്ന കാക്കനാട് താമസിക്കുന്ന സരസമ്മയുടെ വീട്ട് ജോലികളിൽ സഹായിച്ചിരുന്നു. ഭർത്താവ് പുഷ്കരൻ ഇൻകംടാക്സ് ഡിപ്പാർട്ട് മെൻ്റിൽ ഉദ്ദ്യോഗസ്ഥനായിരുന്നു.
ഹിന്ദു മാർഗ്ഗത്തിൽ നിന്നും വിശ്വാസത്തിൽ വന്ന ഡിനിയുടെ കുടുംബ കഥകേട്ടറിഞ്ഞ സരസമ്മ അവരുടെ ദയനീയ കഥയുടെ പൊരുൾ അറിയാൻ തൃശൂർ കുട്ടനെല്ലൂർ എത്തി. അപ്പോഴാണ് ബുദ്ധിമാന്ദ്യം സംഭവിച്ച ഷിജിൽ ‘ഒരു വീട് കെട്ടിത്തരുമോ’ എന്ന ചോദ്യം സരസമ്മയോട് അവ്യക്തമായി ഉന്നയിച്ചത്.
അവർ അവിടെ കണ്ട കാഴ്ച സരസമ്മയുടേയും ഭർത്താവിൻ്റേയും കണ്ണുകളെ ഈറനണിയിച്ചു. അവൻ്റെ യാചനയും ദയനീയ മുഖവും ഹൃദയത്തെ തൊട്ടുണർത്തി. തെങ്ങിൽ നിന്നും വീണ് പരുക്കേറ്റ് കിടക്കുന്ന അച്ഛൻ. നടക്കാനാവാത്ത അമ്മ. 36 കാരനായ ഷിജിൽ. കണ്ണിന് പരുക്കേറ്റ വെൽഡറായിരുന്ന ഡിനിയുടെ ഭർത്താവ് മനോഷ്. അവരുടെ 10-ൽ പഠിക്കുന്ന മകൻ. കുടുംബം രക്ഷപ്പെടുമല്ലോ എന്നാഗ്രഹിച്ച് നഴ്സിംഗിന് വിട്ട മകൾ. ആകെയുള്ള വരുമാനം പുഷ്കരൻ – സരസമ്മ ദമ്പതികളുടെ സഹായം മാത്രം. ഇതുകൊണ്ട് ഇത്രയും പേരുടെ വിശപ്പടക്കണം വാടക നൽകണം.

2024-ലാണ് പുഷ്കരനും കുടുംബവും ഷിജിലിൻ്റെ വീട് കാണാൻ കുട്ടനെല്ലൂരിൽ എത്തിയതും ‘വീടെന്ന ആഗ്രഹം’ അവരുടെ മുമ്പിൽ അവതരിപ്പിക്കുന്നതും. ഒടുവിൽ ദൈവദാസി സരസമ്മ ഒരു തീരുമാനത്തിലെത്തി. തൻ്റെ കേന്ദ്ര സർക്കാർ ജോലിയിൽ നിന്നും മിച്ചം പിടിച്ച് വച്ച 6 ലക്ഷം രൂപമുടക്കി മൂന്നര സെൻ്റ് സ്ഥലം ഷിജിലിന് വേണ്ടി വാങ്ങി ആധാരം ചെയ്തുകൊടുത്തു. 2025 ജൂലൈയിലായിരുന്നു ആധാരം.
പക്ഷേ വീടെന്ന സ്വപ്നം പിന്നെയും പൂവണിയാതെ കിടക്കുന്നു. കൂട്ടനെല്ലൂർ ഐ.പി.സി സഭാംഗങ്ങളായ ഇവർക്ക് കേറി കിടക്കാൻ ഒരു കൊച്ചു വീട് അനിവാര്യമാണ്. 36 കാരനും ബുദ്ധിമാന്ദ്യവുമുള്ള ഷിജിലിന് വേണ്ടി ക്രൈസ്തവചിന്ത വായനക്കാർ ഒരു ചെറു സഹായം ചെയ്താൽ അവന് നനയാതെ കിടക്കാൻ ഒരു കൊച്ചു വീടാകും. നിങ്ങളുടെ സഹായങ്ങൾ താഴെ കാണുന്ന ബാങ്ക് അക്കൗണ്ടിൽ അയച്ചു കൊടുക്കുവാൻ അഭ്യർത്ഥിക്കുന്നു.
തുക അവരുടെ അക്കൗണ്ടിൽ അയച്ചു കൊടുക്കുക. അയച്ച ശേഷം ആ വിവരം ഞങ്ങളെ അറിയിച്ചാൽ കൃത്യമായ കണക്കുകൾ ക്രൈസ്തവ ചിന്ത വഴി അറിയിക്കുന്നതായിരിക്കും.
T .B SHIJIL
Acc No.855410510000554
IFSC BKID0008554
Bank of India
Nandikkara Br.
കൂടുതൽ അറിയാൻ (ഷിജിലിന്റെ സഹോദരി ഡിനിയെ ഈ നമ്പറിൽ 9656027840 വിളിക്കാം )




