
ബെഥേൽ ഗോസ്പൽ അസംബ്ലി 35ാമത് ജനറൽ കൺവെൻഷൻ 2026 ജനുവരി 29വ്യാഴാഴ്ച മുതൽ ഫെബ്രുവരി 1 ഞായർ വരെ ആസ്ഥാനമായ ബെഥേൽ കൺവെൻഷൻ സെന്ററിൽ നടക്കും.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുമുള്ള സഭകളിലെ കർത്തൃശുശ്രൂഷകന്മാരും പങ്കെടുക്കുന്ന ഈ മഹായോഗങ്ങൾക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. സഭകളുടെ ജനറൽ സെക്രട്ടറി റവ: എം.ഓ. അനിയൻ ജനറൽ കൺവീനറായും, സെക്ഷൻ പ്രെസ്ബിറ്റർമാർ കൺവീനർമാരായും വിവിധ കമ്മറ്റികളുടെ ചുമതലയിൽ ക്രമീകരണങ്ങൾ പൂർത്തിയാകുന്നു.
സഭകളുടെ ഓവർസിയർ റവ. ഡോ. ജോയ്. പി. ഉമ്മൻ ഉദ്ഘാടനം ചെയ്യുന്ന ഈ യോഗങ്ങളിൽ, പാസ്റ്റർ ജോൺസൻ ഡാനിയേൽ, പാസ്റ്റർ കുമാർ ദാസ് ഡി.ജെ., പാസ്റ്റർ കെ. ആർ. മനോജ്,പാസ്റ്റർ ജോസ് ഐകരപ്പടി, മിസ്സിസ് ഗ്രെയ്‌സ് ഉമ്മൻ തുടങ്ങിയവർ ദൈവവചന പ്രഘോഷണങ്ങൾ നിർവ്വഹിക്കും.
29ന് രാവിലെ 10:30 ന് ശുശ്രൂഷകന്മാരുടെ കുടുംബ സമ്മേളനത്തോടെ ആരംഭിക്കുന്ന മഹായോഗത്തിൽ സഭയുടെ എക്സിക്യുട്ടീവ് അംഗങ്ങളും, പ്രെസ്ബിറ്റർമാരും വിവിധ യോഗങ്ങൾക്ക് അദ്ധ്യക്ഷതവഹിക്കും. ബൈബിൾ ക്ലാസുകൾ, ശുശ്രൂഷക സമ്മേളനങ്ങൾ, സഹോദരീസമ്മേളനം, സൺഡേസ്കൂൾ, യുവജനസമ്മേളനം, പൊതുസമ്മേളനങ്ങൾ തുടങ്ങിയവയും, ശനിയാഴ്ച രാവിലെ 9 മണിക്ക് സ്നാന ശുശ്രൂഷയും, 10:30 മുതൽ സഹോദരീസമ്മേളനവും, ഉച്ചകഴിഞ്ഞ് 2 മണിക്ക് ജനറൽ ബോഡി യോഗവും, വരുന്ന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുകയും, 3മണിമുതൽ യുവജന സമ്മേളനവും നടക്കും.
ഞായറാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന വിശുദ്ധ സഭായോഗത്തോടും, തിരുമേശ ശുശ്രൂഷയോടും കൂടെ യോഗം സമാപിക്കും. ഈ യോഗങ്ങളിൽ ബി.ജി.എ. ക്വയർ ഗാനശുശ്രൂഷനിർവ്വഹിക്കും.




