നടിയെ ആക്രമിച്ച കേസില്‍ ആദ്യ ആറ് പ്രതികള്‍ കുറ്റക്കാര്‍; ദിലീപ് കുറ്റവിമുക്തനെന്ന് കോടതി

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കേസില്‍ കുറ്റക്കാരെന്ന് കോടതി പറഞ്ഞു.

നടന്നത് ഗുരുതരമായ കുറ്റങ്ങളാണെന്നും കോടതി പറഞ്ഞു. പള്‍സർ സുനി, മാർട്ടിൻ ആൻറണി, ബി മണികണ്ഠൻ, വിപി വിജീഷ്, വടിവാള്‍ സലിം, പ്രദീപ്, എന്നിവരാണ് ബലാത്സംഗകേസില്‍ പ്രതികള്‍. ആറ് പ്രതികളുടെയും എല്ലാ കുറ്റങ്ങളും തെളിഞ്ഞു. ഇവര്‍ക്കുള്ള ശിക്ഷാ വിധി പ്രഖ്യാപനം 12ന് നടക്കുമെന്നും കോടതി അറിയിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ജഡ്ജി ഹണി എം വര്‍ഗീസാണ് കേസില്‍ വിധി പറഞ്ഞത്.

അതേസമയം, എട്ടാം പ്രതി ദിലീപ് കുറ്റവിമുക്തനായി. ബലാത്സംഗകേസില്‍ ദിലീപിന്റെ പേരില്ല. ഗൂഢാലോചനയ്ക്ക് തെളിവില്ലാത്തതിനാല്‍ കോടതി ദിലീപിനെ വെറുതെവിടുകയായിരുന്നു. എട്ടര വര്‍ഷത്തെ വിചാരണയ്ക്ക് ശേഷമാണ് കേസില്‍ ഇന്ന് കോടി വിധി പറഞ്ഞത്. പ്രമുഖ നടീനടന്മാരും സംവിധായകരും ഉള്‍പ്പെടെ 261 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് ഇപ്പോള്‍ വിധി പറയുന്നത്. 10 പ്രതികളും നേരിട്ട് ഹാജരായിരുന്നു. പള്‍സർ സുനി, മാർട്ടിൻ ആൻറണി, ബി മണികണ്ഠൻ, വിപി വിജീഷ്, വടിവാള്‍ സലിം, പ്രദീപ്, ചാർലി തോമസ്, ദിലീപ്, മേസ്തിരി സനില്‍, ശരത് ജി നായർ എന്നിവരാണ് കേസിലെ ഒന്ന് മുതല്‍ 10 വരെയുള്ള പ്രതികള്‍.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും