തമിഴ്നാട് വാല്പ്പാറയിൽ നാലു വയസുകാരനെ പുലി കടിച്ചു കൊന്നു. ആയിപ്പാടി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയുടെ മകൻ സൈബുൾ ആണ് മരിച്ചത്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചുകൊണ്ടുപോവുകയായിരുന്നു. വൈകിട്ട് ഏഴ് മുതൽ കുട്ടിയെ കാണാനില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ തിരച്ചിലിൽ തേയിലത്തോട്ടത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പുലി തന്നെയാണ് ആക്രമിച്ചതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.



