പാര്‍ശ്വവത്കരിക്കപ്പെട്ട സ്ത്രീകള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം അതായിരുന്നു സുഹൃത്തുക്കളായ മായ വിവേകും മിനാല്‍ ഡാല്‍മിയയും ആഗ്രഹിച്ചത്.
ഇതിനായി അവര്‍ തെലുങ്കാന ആസ്ഥാനമാക്കി ഊര്‍വി സസ്റ്റൈനബിള്‍ കണ്‍സെപ്റ്റ്‌സ് (Oorvi Sustainable Concepts) എന്ന സ്റ്റാര്‍ട്ടപ്പിന് തുടക്കമിട്ടു.
ഓരോ വര്‍ഷവും ഇന്ത്യയില്‍ ദശലക്ഷക്കണക്കിന് മാലിന്യപൂക്കള്‍ നദികളിലേക്ക് വലിച്ചെറിയപ്പെടുന്നതായി ഇവര്‍ മനസ്സിലാക്കി. ഇത് നദികളിലെ മാലിന്യനിരക്ക് കൂടാന്‍ കാരണമാകുന്നു. ഈ പുഷ്പമാലിന്യങ്ങളെ പുനരുപയോഗ ഉത്പന്നങ്ങളാക്കി മാറ്റുക എന്നതായിരുന്നു അവരുടെ ആശയം.
ഇതിനായി ആരാധനാലയങ്ങളില്‍ നിന്നും മറ്റും ഒഴിവാക്കുന്ന പൂക്കള്‍ ശേഖരിച്ചു. ഫ്‌ളോ റിജുവിനേഷന്‍ എന്ന പ്രക്രിയയിലൂടെ പുനരുപയോഗ ഉല്‍പന്നങ്ങളാക്കി മാറ്റി. രാസവളങ്ങള്‍, ധൂപം, സോപ്പുകള്‍ തുടങ്ങി നിരവധി പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ ഇവര്‍ നിര്‍മ്മിച്ചു.
നിര്‍മ്മാണഫാക്ടറികളില്‍ ഏറെയും സ്ത്രീകളാണ്.. വേസ്റ്റ് പൂക്കള്‍ ശേഖരിക്കുന്നതും സ്ത്രീകള്‍ തന്നെ. ബിസിനസ്സിനൊപ്പം ഇവരുടെ ആഗ്രഹം പോലെ ആയിരത്തിലധികം സ്ത്രീകള്‍ക്ക് ജോലി നല്‍കാന്‍ ഇവര്‍ക്ക് കഴിഞ്ഞു.
2019 ലെ ഗ്രീന്‍ ഇന്ത്യ അവാര്‍ഡില്‍ ഇക്കോ ഐഡിയ വിഭാഗത്തിലെ ഏററവും മികച്ച ഗ്രീന്‍ സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ് ഈ സംരംഭത്തിന് ലഭിച്ചു.
നല്ലൊരു ആശയം ലഭിക്കുക വളരെ പ്രധാനമാണ്. പക്ഷേ, അവയോടുള്ള സമീപനം എത്രത്തോളം ക്രിയാത്മകമാകുന്നുവോ അത്രത്തോളം വിജയസാധ്യതയും കൂടുന്നു. നമ്മുടെ ആശയങ്ങളേയും ക്രിയാത്മകമായി കൈകാര്യം ചെയ്യാം
– ശുഭദിനം.



