ഇടുക്കിയില്‍ സ്കൂള്‍ ബസ് കയറി വിദ്യാര്‍ത്ഥി മരിച്ച സംഭവം, ഡ്രൈവര്‍ അറസ്റ്റില്‍

ഇടുക്കി: വാഴത്തോപ്പില്‍ സ്കൂള്‍ ബസ് കയറി വിദ്യാർത്ഥി മരിച്ച സംഭവത്തില്‍ ഡ്രൈവർ അറസ്റ്റില്‍. വാഴത്തോപ്പ് ഗിരിജ്യോതി സ്ക്കൂളില്‍ പ്ലേ സ്ക്കൂള്‍ വിദ്യാർത്ഥി മരിച്ച സംഭവത്തില്‍ പൈനാവ് സ്വദേശി എം എസ് ശശിയാണ് അറസ്റ്റിലായത്.

തടിയമ്ബാട് പറപ്പള്ളില്‍ ബെൻ ജോണ്‍സന്‍റെ മകള്‍ നാലു വയസുകാരി ഹെയ്സല്‍ ബെൻ ആണ് മരിച്ചത്.

മനപൂർവ്വമല്ലാത്ത നരഹത്യ, അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ച്‌ അപകടമുണ്ടാക്കല്‍ എന്നീ വകുപ്പുകളാണ് ഡ്രൈവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ന് സ്റ്റേഷനില്‍ ഹാജരാകാൻ നോട്ടീസ് നല്‍കിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.

അപകടത്തില്‍ പരിക്കേറ്റ മൂന്നു വയസ്സുകാരി ഇനായ തെഹസില്‍ ഇടുക്കി മെഡിക്കള്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.