ലക്ഷ്യം മദ്യനിരോധന കേരളം; വരും തലമുറയുടെ രക്ഷയ്ക്കായി മദ്യനിരോധന സമിതി

മദ്യവും ലഹരിയും ഒരു രാജ്യ ദുരന്തമായി മാറുകയാണ്. ഈ ദുരന്തത്തെ ഈ നിലക്ക് മുന്നോട്ടുപോകുവാൻ നമ്മൾ അനുവദിച്ചാൽനമ്മുടെ രാജ്യവും പ്രത്യേകിച്ച് കേരള സംസ്ഥാനത്തിലെയും സ്ഥിതി വളരെ ഭയാനകമാണ്.

ഏറ്റവും ഒടുവിൽ വരുന്ന സർക്കാർ കണക്കുകൾ പരിശോധിക്കുമ്പോൾ 10 വയസ്സിനും 15 വയസ്സിനും ഇടയിൽ വരുന്ന കുഞ്ഞു കുട്ടികൾ 70 ശതമാനം ലഹരി ഉപയോഗിച്ച് ലഹരി വലയിൽ കുടുങ്ങി സാമൂഹ്യ വിരുദ്ധരാകുവാൻ തയ്യാറെടുക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.ഇന്നത്തെ ഈകണക്കുകൾ പരിശോധിക്കുമ്പോൾ ഓരോ രക്ഷകർത്താക്കളും നെഞ്ചിടിപ്പോടുകൂടി പ്രതീക്ഷയറ്റ മനസ്സോടുകൂടിയാണ് കുട്ടികളുടെ മുഖത്ത് നോക്കുന്നത്.. ലോക ആരോഗ്യ സംഘടനകൾ പുറത്തുവിടുന്ന കണക്കുകൾ പരിശോധിച്ചാലും നാളത്തെ നമ്മുടെ പ്രതീക്ഷയുടെ മക്കൾ ലഹരി ഉപയോഗത്തിൽ ആ കാരണത്താൽ മന്ദബുദ്ധികൾ ആകുവാൻ ഏറെ സാധ്യതയുള്ളതായി പുതിയ പഠനങ്ങൾ തെളിയിക്കുന്നു..

അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ. ദൈവവചനം പോലും കേൾക്കുവാൻ കഴിയാത്ത അതിൻറെ വ്യാപ്തിയും പരിശുദ്ധിയും മനസ്സിലാക്കാൻ കഴിയാത്ത ചിന്തിക്കുവാൻ ശേഷിയില്ലാത്ത ഒരു പുതിയ തലമുറ രൂപപ്പെട്ടാൽ ഈ രാജ്യത്തിലെയും രക്ഷകർത്താക്കളുടെയും സ്ഥിതി എന്താകും. ആർട്ടിഫിഷൻ ഇന്റലിജൻസ് സംവിധാനത്തിൽ കൃത്രിമ മക്കളെ നിർമ്മിച്ചു കാണുവാനുള്ള ഒരു സാഹചര്യം സംജാതമാകുമോ? ലഹരിയും മദ്യവും സകല തിന്മകളുടെയും പെറ്റമ്മയും പോറ്റമ്മയുമായി മാറുകയാണ്. ക്രിസ്തീയ വിശ്വാസത്തിൽ ജനിച്ചുവളരുന്ന കുടുംബത്തിലെ കുട്ടികൾ പോലും. ഇന്നത്തെ ലഹരി ഉപയോഗ കണക്കിൽ മുന്നിൽ തന്നെ കാണുകയാണ്.

ഒരു വിശ്വാസത്തിൽ ഉള്ളവർ മാത്രമല്ല എല്ലാ വിഭാഗത്തിലും ഉള്ളവർ ആ കുട്ടികൾ ഈ ദുരന്തത്തെ വാരിപ്പുണരുന്ന കുട്ടികളായിട്ട് നമുക്ക് കാണുവാൻ കഴിയുന്നു. പ്രതീക്ഷയുടെ ഒരു രാജ്യത്തെയും കരുത്തുറ്റ ദൈവത്തിൻറെ സ്വന്തം നാടായ നമ്മുടെ കേരളത്തിന്റെയും നാളത്തെ സ്ഥിതി പരിശോധിക്കുമ്പോൾ. നാളത്തെ രക്ഷകരാകേണ്ടവർ ഒരുപക്ഷേ മന്ദബുദ്ധികളായി മാറിയാൽ നമ്മുടെ രാജ്യത്തിൻറെ സംരക്ഷണ കവചം തീർക്കേണ്ട നാളത്തെ തലമുറയുടെ കാര്യം കണ്ണീരോടുകൂടി ഓർക്കേണ്ട സ്ഥിതിയിലേക്ക് നീങ്ങുകയാണ് ഈ നാട്.

അമ്മയെ കൊല്ലാൻ അച്ഛനെ കൊല്ലാൻ സാമൂഹ്യവിരുദ്ധനാകാൻ കുടുംബ ഭദ്രതയെ തകർക്കാൻ വിശ്വാസ മൂല്യങ്ങളുടെ അടിവേര് ഇളക്കാൻ മാത്രമല്ല ഒരു മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ആരോഗ്യം. ബുദ്ധി വിദ്യാഭ്യാസം. സമ്പത്ത്. തൊഴിൽ. അഞ്ച് മൂല്യങ്ങളെ രാക്ഷസൻ തകർക്കുമ്പോൾ. അതിൽ വിദ്യാഭ്യാസം ആരോഗ്യം ബുദ്ധി തൊഴിൽ കുടുംബം. ഈ ഘടകങ്ങളെ പൂർണ്ണമായി തകർക്കപ്പെടുമ്പോൾഒരു പൗരന്റെ സകല ശക്തിയും ദുർബലമായി ഒരു സാമൂഹ്യവിരുദ്ധ കുപ്പായം അണിയുമ്പോൾ നാളത്തെ ഈ രാജ്യത്തിൻറെ സ്ഥിതിയെപ്പറ്റിചിന്തിക്കാവുന്നതേയുള്ളൂ.

ഇതിൽ നിന്ന് ഒരു പരിഹാരത്തിലേക്ക് ഉണരേണ്ടത്. ഒരു നാട് മുഴുവനായും അതിൽ പ്രത്യേകിച്ച് ദൈവഭക്തരും രാജ്യസ്നേഹികളും ആയവർആണ് പ്രധാന കർമ്മം നിർവഹിക്കപ്പെടേണ്ടത്. അങ്ങനെ ഒരു സമൂഹം ഒരുമിച്ച് രൂപാന്തരപ്പെടുന്നത് സാധ്യമായാൽ. ദൈവവിശ്വാസ ചൈതന്യമാകുന്ന ഒരു കൂടാരത്തിലേക്ക് അതായത് നിത്യതയീലേക്ക് ഒരു രാജ്യത്തെയും അതിലെ സകല മനുഷ്യരെയും ഒരുമിപ്പിച്ച് കൂട്ടിച്ചേർക്കുവാൻ വേണ്ടി കഠിനാധ്വാനം പ്രതീക്ഷയോടുകൂടി നടത്തുന്നവരാൽ സാധ്യമാകും.പ്രതീക്ഷയുടെ ജീവിതത്തിന് നിത്യതയെ ലക്ഷ്യം വച്ച് അതിൽ മനുഷ്യമനസ്സുകളിൽ പരിവർത്തനത്തിന്റെ വിത്തുകൾ മുളപ്പിച്ച് മനുഷ്യ ആത്മാക്കളെ രക്ഷയുടെ കൂടാരത്തിലേക്ക് ചേർക്കുവാൻ വേണ്ടി കഠിനാധ്വാനം നടത്തുന്ന ക്രിസ്തീയ വിഭാഗം അവരാൽ ഈ ദുരന്തത്തിൽ നിന്ന് മോചനത്തിലേക്കുള്ള വാതിൽ തുറക്കുന്നതിന് വേണ്ടി ഒരുപാട് കരുത്ത് പകരുവാൻ സാധ്യമാകും.

കേരള മദ്യനിരോധന സമിതി” കരുതാം മക്കളെ പൊരുതാം ലഹരിക്കെതിരെ” എന്നൊരു സന്ദേശം പൊതു പൊതു സമൂഹത്തിൽ പ്രചരിപ്പിച്ചുകൊണ്ട്. എല്ലാ വിശ്വാസ സമൂഹത്തെയും കൂട്ടിച്ചേർത്തുകൊണ്ട് ലക്ഷ്യം നേടുവാൻ വേണ്ടിയുള്ള അശ്രാന്ത പരിശ്രമം നടത്തുകയാണ്. അതിൻറെ വിജയത്തിനു വേണ്ടി അല്ലെങ്കിൽ ലക്ഷ്യം നേടുന്നതിന് വേണ്ടി “അമ്മയാണ് അമൃത്”എന്ന ഒരു സന്ദേശ പ്രചാരണ പരിപാടിയിലൂടെ അമ്മ മനസ്സു ഉണർത്തുവാൻ വേണ്ടിയുള്ള പ്രവർത്തനവും ഞങ്ങൾ സംഘടിപ്പിച്ചിരിക്കുകയാണ്. അമ്മയ്ക്ക് മക്കൾക്ക് കരുതൽ കൂടു കൂട്ടുവാൻ സാധ്യമാകും എന്നുള്ളതാണ് ഇതുകൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്.

ഇത്രയും ഞാനും സൂചിപ്പിക്കാൻ ഉണ്ടായ കാരണം. വിശ്വാസം വിശ്വാസം എന്ന പ്രഖ്യാപനം മാത്രം പോരാ.അതിൽ അടിയുറച്ചുള്ള ചിട്ടപ്പെടുത്തലും കൊണ്ടുമാത്രമേ വിശ്വാസപൂർണ്ണതയിലൂടെ ഒരു നിത്യത എന്ന ചൈതന്യത്തിലേക്ക് എത്തിപ്പെടൽ സാധ്യമാകൂ. അത് നേടാനായി ശ്രമിക്കുന്നവർ (പ്രത്യേകിച്ച് ക്രിസ്തീയ വിശ്വാസികൾ) അതിൻറെ പൂർണ്ണതയിലേക്ക് എത്തിപ്പെടണമെങ്കിൽ യാഥാർത്ഥ്യം എന്ന സമൂഹം നേരിടുന്ന ഇന്നത്തെ ദുരന്തത്തിന് പരിഹാരം ഉണ്ടാക്കുവാൻ കൂടി ശ്രമിച്ചാൽ മാത്രമേ നിത്യത എന്ന പ്രതീക്ഷയുടെ പൂർണ്ണത കൈവരിക്കാൻ സാധ്യമാവു. വിശ്വാസം തൻറെ ആത്മാവെങ്കിൽ യാഥാർത്ഥ്യം ശരീരം തന്നെ എന്നത് പരമമായ സത്യമാണ്. വിശ്വാസവും യാഥാർത്ഥ്യവും ഒരുമിച്ചു കൂട്ടിച്ചേർപ്പിക്കുവാൻ സാധ്യമായില്ലെങ്കിൽ. നിത്യതയിലെ ജീവിതം എന്ന വിശ്വാസ സാക്ഷാത്കാരം ഒരു കാരണവശാലും ലക്ഷ്യം നേടില്ലെന്നത് പരമമായ സത്യമാണ്.

നമ്മൾ മനസ്സിലാക്കേണ്ടത് ഒരു ദൈവരാജ്യം സങ്കൽപം എന്ന ക്രിസ്തീയ മതവിശ്വാസത്തിന് ഏറ്റവും വിലങ്ങു തടിയായി നിൽക്കുന്നത് ഇന്ന് ഈ രാജ്യത്ത് മദ്യവും ലഹരി ആണ്. അത് പകൽ പോലെ സത്യമാണ് ആ യാഥാർത്ഥ്യത്തെ തിരിച്ചറിഞ്ഞുകൊണ്ട് ബോധ്യപ്പെട്ടു കൊണ്ട്. അതിനെതിരെ എന്തെങ്കിലും സംരക്ഷണ കവചം തീർക്കുവാൻ സാധ്യമാകാത്ത സാഹചര്യമുണ്ടായാൽ. ദൈവരാജ്യസ്വപ്നം എന്ന സാക്ഷാത്കാരത്തിന് ഇടങ്കോലാവും. ഒരു ദൈവഭക്തൻ എഴുതിയ “വിശ്വാസ സത്യ തത്തിലേക്ക്” പുസ്തകത്തിൽ നമ്മളൊന്ന് കണ്ണോടിച്ചാൽ അതിൽ വ്യക്തമായി പറഞ്ഞിരിക്കുന്നു. വിശ്വാസവും യാഥാർത്ഥ്യവും ഒരുമിച്ചു സംഗമിക്കുന്ന തുരുത്തുകളാകുന്ന ഭവനം നിർമ്മിക്കുന്നവൻ സ്വർഗ്ഗരാജ്യത്തിലേക്കുള്ള പാലം പണിയുകയാണ്. ഇതൊരു പരമമായ സത്യവും അമൂല്യമായ നിധിയുമാണ്.. ഇത്തരത്തിലുള്ള പ്രധാനപ്പെട്ട മൂല്യങ്ങൾ ഉള്ള സംഗതികൾ മനസ്സിലാക്കി കൊണ്ട് തന്നെയാണ് ഒരു വിശ്വാസജീവിതത്തിന്റെ പൂർത്തീകരണത്തിന് യാഥാർത്ഥ്യത്തെ കൂടെ തിരിച്ചറിഞ്ഞുകൊണ്ട് അതിൽ നിന്ന് മോചനത്തിലേക്കുള്ള പാലം പണിയുവാൻ സമൂഹത്തെ കൂട്ടമായി ഒരുക്കുവാൻ സാധ്യമായില്ലെങ്കിൽ ദൈവരാജ്യം എന്ന സങ്കൽപ്പത്തിന്റെ പൂർണ്ണതയിലേക്ക് എത്തുവാൻ സാധ്യമാകുമോ? ചിന്തിക്കേണ്ട വിഷയമാണ്.

പ്രിയപ്പെട്ട സുഹൃത്തുക്കളെ ഇക്കാരണങ്ങൾ ഏകദേശം 46 വർഷം കൊണ്ടുള്ള മദ്യത്തിനും ലഹരിക്കുവതരായിട്ടുള്ള പോരാട്ടത്തിൽ നിന്ന് സമൂഹത്തിൽ നിന്ന് സമൂഹം പഠിപ്പിച്ച യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കിക്കൊണ്ട്. കേരള മദ്യനിരോധന സമിതി മഹിളാ വിഭാഗം കമ്മറ്റികൾ സംഘടിപ്പിച്ചുകൊണ്ട്. മേൽ സൂചിപ്പിച്ച “അമ്മയാണ് അമൃത”. അമ്മയാൽ ആദ്യം സർവവും എന്ന സത്യത്തെ മനസ്സിലാക്കേണ്ടത് അനിവാര്യമാണെന്ന്അടിസ്ഥാനത്തിൽ ഞങ്ങൾ. “കരുതാം മക്കളെ പൊരുതാം ലഹരിക്കെതിരെ” എന്ന സന്ദേശത്തെ പൊതു സമൂഹത്തിൽ പ്രചരിപ്പിക്കാൻ. ആത്മാർത്ഥതയും ദൈവഭക്തനുമായ ഒരു കൂട്ടം ആളുകളെ ഞങ്ങൾ ഈ സംഘടനയിലേക്ക് സ്വാഗതം ചെയ്യുകയാണ്.

ഞങ്ങൾക്ക് പണം പിരിവ് ഇല്ല. മാസം 50 രൂപ മാത്രമാണ് മാസവരിയായി ഓരോ അംഗങ്ങളിൽ നിന്നും സ്വീകരിച്ചുകൊണ്ട് മദ്യ ലഹരി വിമുക്തമായ ഒരു സാമൂഹ്യ വ്യവസ്ഥിതിയെ ചിട്ടപ്പെടുത്തുവാൻ വേണ്ടിയുള്ള കഠിനാധ്വാനം നടത്തുന്നത്. 50 രൂപ മാസവരി ഒരു വർഷത്തെ തുക ഒരുമിച്ചു നൽകിയാൽ അതായത് (600 രൂപ) ഞങ്ങൾ സംഘടനയുടെ ഒരു തിരിച്ചറിയൽ കാർഡ് അവർക്ക് നൽകും.. ആ കാർഡ് ധരിച്ചുകൊണ്ട് തെരുവോരങ്ങളിലും മനുഷ്യഹൃദയങ്ങളിലും മുഴക്കണം. മദ്യംലഹരിയും രാജ്യ ദുരന്തമാണ് സത്യത്തെ പ്രധാനമായി ഉണർത്തേണ്ടതുനമ്മുടെ മക്കളെയും പ്രതീക്ഷയുടെ കേരളത്തെയും. അനുദിനം തളരുകയാണ് നാട് തകരുകയാണ് നമ്മുടെ മക്കൾ. ക്രിസ്തീയ വിശ്വാസത്തിൽ നിത്യതയെന്ന സത്യത്തിന് കളങ്കമാണ് മദ്യവും ലഹരിയും.ഈ രണ്ട് രാക്ഷരും മാനവരാശിയേ മാത്രമല്ല.നമ്മുടെ മക്കളെയും ബോധ്യപ്പെടുത്തിക്കൊണ്ട് വളരുന്ന തലമുറയ്ക്ക് കൂടുകൂട്ടുവാൻ വേണ്ടിയുള്ള ഒരു പ്രവർത്തനത്തിന് ഞങ്ങൾ തുടക്കം കുറിച്ചിരിക്കുകയാണ്….

ഏറ്റവും പ്രധാനമായി ഈ ധർമ്മം നിർവഹിക്കുവാൻ ശേഷിയുള്ളവർ ദൈവഭക്തരാണ്. അതുകൊണ്ടുതന്നെ അതിനു വേണ്ടുന്ന മനസ്സുള്ളവർ ഞങ്ങളുമായി ബന്ധപ്പെടുക. ഈ പരിപാവനവും പരിശുദ്ധമായ സംഘടന മറ്റൊരു തരത്തിലുള്ള പണപ്പിരിവുകളും നടത്തുന്നതല്ല. അംഗങ്ങളാകുന്നവർ അമ്പതു രൂപ മാസവരി മാത്രം ആ തുക വിനിയോഗിക്കുന്നത്. നമ്മുടെ മക്കൾക്ക് സുരക്ഷാകവചം തീർക്കുന്ന കൂടു കൂട്ടുവാൻ വേണ്ടി മാത്രമാണ്. ഈ സംഘടനയിൽ അംഗങ്ങൾ ആകുവാൻ താല്പര്യമുള്ളവർ ഒരു അംഗത്തിന് പ്രവർത്തന ഫണ്ടിനുവേണ്ടി ഉപയോഗിക്കുന്ന സംഭാവന ഒരു മാസം 50 രൂപ. ഒരു വർഷത്തെ മാസവരി തുക(600) ഒരുമിച്ച് നൽകിയാൽ.

സംഘടനയുടെ തിരിച്ചറിയൽ രേഖ അവർക്ക് നൽകുന്നതായിരിക്കും. ആധികാരിക മെമ്പർഷിപ്പ് ആകുന്ന ഐഡന്റിറ്റി കാർഡ് സ്വീകരിക്കുന്നവർ മദ്യ ലഹരി വിമുക്തമായ ഒരു രാജ്യത്തെയും നമ്മുടെ മക്കൾക്ക് ലഹരി മുക്തമായ ഒരു ജീവിതത്തിന് കൂടുകൂട്ടുവാനും കഠിനാധ്വാനം നടത്തുകയും രാജ്യസ്നേഹികളായി അഭിമാനപൂരിതരാവുകയും വേണംമറ്റൊരു തരത്തിലുള്ള സംഭാവനകളും സ്വീകരിക്കുന്നതല്ല. സ്നേഹപൂർവ്വം.

കെ.പി. ദുര്യോധനൻ
(കേരള മദ്യനിരോധന സമിതി ആൾ ഇന്ത്യ കമ്മിറ്റി പ്രസിഡണ്ട്. മൊബൈൽ: 9446696999)