ഒരു സ്ത്രീ വാട്ട്സാപ്പ് സന്ദേശം അയച്ച് പണം പിരിക്കുന്നു; തട്ടിപ്പെന്ന് സംശയം; ആധാർ കാർഡും ആവശ്യപ്പെടുന്നു

സുവിശേഷം പറയാൻ സർക്കാരിൽ നിന്ന് അനുവാദമുണ്ടെന്ന് ഒരു സ്ത്രീ ശബ്ദം. ആരാണെന്നറിയില്ല. അതിന് 600 രൂപാ കൊടുത്ത് രജിസ്റ്റർ ചെയ്യണമെന്നാണ് ഈ സ്ത്രീ ആവശ്യപ്പെടുന്നത്. പലരും പണം നൽകിക്കൊണ്ടിരിക്കുന്നതായിട്ടാണ് വിവരം. 600 രൂപ കൊടുത്താൽ ഒരു കാർഡു കിട്ടുമത്രേ. അത് കിട്ടിയാൽ ലഹരി വസ്തുക്കൾക്കെതിരെ പ്രസംഗിക്കാം. കൂടാതെ സുവിശേഷം പ്രസംഗിക്കുകയും ചെയ്യാം.

ഇന്ത്യയിലും ഇന്ത്യക്ക് വെളിയിലും ഈ കാർഡ് ഉപയോഗിച്ച് സുവിശേഷം പ്രസംഗിക്കാമെന്നാണ് അവകാശവാദം. ആധാർ കാർഡും ചോദിക്കുന്നു. യാതൊരു രേഖകളും ശബ്ദസന്ദേശത്തിൻ്റെ കൂടെ അയച്ചു കൊടുത്തിട്ടില്ല. പണം പിടുങ്ങാനുള്ള ഒരു പുതിയ തന്ത്രമായിട്ടാണ് പലരും പറയുന്നത്.

പണം പിരിക്കുന്ന സ്ത്രീക്ക് വേണ്ടി മറ്റൊരു സ്ത്രീ ശുപാർശ ചെയ്യുകയാണ് ഓഡിയോയിലൂടെ. എന്നാൽ ഈ സ്ത്രീ തന്നെയാണ് മുഖ്യ കഥാപാത്രമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ശബ്ദസന്ദേശം കേൾക്കുക.