പേരു വെളിപ്പെടുത്താനാഗ്രഹമില്ലാത്ത ഒരു മറുനാടൻ മലയാളി പാസ്റ്റർ 20 കാൻസർരോഗികൾക്ക് വൺ ടൈം സഹായം നൽകി. 5000 രൂപ വീതമാണ് നൽകിയത്. ക്രൈസ്തവ ചിന്തയാണ് സഹായത്തിന് അർഹരായവരെ കണ്ടെത്തിയത്.
നൂറിലധികം പേർ അപേക്ഷിക്കുകയും വിളിക്കുകയും ചെയ്തിരുന്നു. അറിയിപ്പ് കണ്ടതിനെ തുടർന്ന് ക്രൈസ്തവചിന്തയുടെ സ്ഥിരംവായനക്കാരാണ് ആദ്യം അപേക്ഷകൾ അയച്ചുതുടങ്ങിയത്. എല്ലാവരും പാവപ്പെട്ടവരായിരുന്നു. എന്നിട്ടും എൻക്വയറി നടത്തിയാണ് തുക നൽകിയത്.
ലിങ്കുകൾ കൈമാറ്റം ചെയ്യുക വഴിയാണ് അനേകം അപേക്ഷകൾ വന്നത്.
സ്വദേശത്തും വിദേശത്തുമുള്ള ദൈവമക്കൾ ഒത്തു ചേർന്നാൽ കാൻസർ രോഗികളെ സ്ഥിരമായി സഹായിക്കാൻ പറ്റും. മാസം തോറും ഒരു ചെറിയ തുക നൽകിയാൽ മതി. ചികിത്സിച്ച് എല്ലാം നഷ്ടപ്പെട്ടവരാണ് കാൻസർ രോഗികൾ. പരമദയനീയമാണ് അവരുടെ കഥകൾ.
വിവരങ്ങൾക്ക് ബന്ധപ്പെടുക:
+91 96055 71642 (WhatsApp)
+91 94465 71642



