UPYM പുതിയ നേതൃത്വത്തിൽ കീഴിൽ

എടത്വ: എടത്വാ, തലവടി, തുടങ്ങിയ പ്രദേശങ്ങളിലെ യുവജനങ്ങളുടെ കൂട്ടായ്മയായ യുണൈറ്റഡ് പെന്തക്കോസ്ത് യൂത്ത് മൂവ്മെൻറ് (UPYM ) 2025-26 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

കോയിൽ മുക്ക് ഐപിസി ഹാളിൽ വെച്ച് നടന്ന ജനറൽബോഡിയിലാണ്പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ജിൻസൺ പീലിപ്പോസ് (ഡയറക്ടർ) പാസ്റ്റർ മധു വി എം, ബിനോ മാത്യു, പാസ്റ്റർ റോഷി ദേവസ്യ / ഇവാ. ജോമോൻ, (അസ്സോ. ഡയറക്ടേഴ്സ് ), പാസ്റ്റർ ഷൈജു സോമൻ (സെക്രട്ടറി), ജയ്മോൻ തോമസ് (ട്രഷറർ), രഞ്ജിത്ത് വർഗീസ് മാത്യു, റോബിൻ ചെറിയാൻ (പബ്ലിസിറ്റി കൺവീനേഴ്സ് ) സീനിയർ പ്രവർത്തകരായ പാസ്റ്റർ സാലു വർഗീസ്, പാസ്റ്റർ ബിബു ജേക്കബ്, ഇവാ ബെന്നി സാമുവൽ, ബിനോയ് പി അലക്സ്,ബ്രദർ സന്തോഷ് ലൂഥർ എന്നിവർ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ ഭാഗമായിരിക്കും.

UPYM ൻ്റെപുതിയ പ്രവർത്തകസമിതിക്ക് അഖിലേന്ത്യ പെന്തക്കോസ്ത് ഐക്യവേദി (APA)ആലപ്പുഴ ജില്ലയുടെആശംസകൾ, ‘യുവജനങ്ങളുടെ ഇടയിൽ മുൻ വർഷങ്ങളേക്കാൾ ശക്തമായ പ്രവർത്തനം ചെയ്യുവാൻ ദൈവം ഇവരെ സഹായിക്കട്ടെ.

പാസ്റ്റർ വിൻസൻറ് സി. ഒ., വടയാർ

*ആഭരണ വിഷയത്തില്‍ ഐ.പി.സി ജനറല്‍ പ്രസിഡന്റ് റവ.വല്‍സന്‍ ഏബ്രഹാമിന്റെ നിലപാട് കിറുകൃത്യം*