വി.ഡി. സതീശനിൽ നിന്ന് മാത്യു ശാമുവൽ ‘വി.എം മാത്യു അവാർഡ്’ ഏറ്റുവാങ്ങും; മുഖ്യപ്രഭാഷണം അഡ്വ. ജയശങ്കർ നിർവ്വഹിക്കും

ക്രൈസ്തവചിന്തയുടെ (2024-25) ‘ വി.എം മാത്യു പുരസ്കാരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാത്യു ശാമുവലിന് സമ്മാനിക്കും.

നവംബർ 10 ന് വൈകിട്ട് 5.30 നാണ് എറണാകുളം ഠൗൺ ഹാളിൽ അവാർഡ് ദാന സമ്മേളനം നടക്കുന്നത്. രാഷ്ട്രീയ നിരീക്ഷകനും പ്രഭാഷകനുമായ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകൻ ജയശങ്കർ മുഖ്യപ്രഭാഷണം നടത്തും.

പ്രശസ്തനായ ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റാണ് മാത്യു ശാമുവൽ. ഭാരതത്തിന് വെളിച്ചം വിതറുന്ന സാധാരണ സുവിശേഷകരെ സംഘപരിവാർ ശക്തികൾ കൊടും മർദ്ദനത്തിന് വിധേയരാക്കുമ്പോൾ ഒരു പോരാളിയെപ്പോലെ പ്രതികരിക്കുന്ന ഏക വ്യക്തിയാണ് മാത്യു ശാമുവൽ. അവർക്കായി അത്യുച്ചനാദത്തിൽ സംസാരിക്കുന്നു. അദ്ദേഹം എന്നും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കൂടെയാണ്. അവർക്ക് ഒരു അത്താണിയും ആവേശവുമാണ്.

വി.ഡി. സതീശൻ , അഡ്വ. ജയശങ്കർ, മാത്യു ശാമുവൽ എന്നിവരുടെ ഈടുറ്റ പ്രഭാഷണങ്ങൾ കേൾക്കാൻ ആയിക്കണക്കിന് വിശ്വാസികൾ എത്തിച്ചേരും.

*ഐ. പി. സി പിളരുമോ ?*