2026 ജൂലൈ 23 മുതല്‍ 26 വരെ ഹൂസ്റ്റണില്‍ നടക്കുന്ന അസംബ്ലീസ് ഓഫ് ഗോഡ് ഇന്‍ഡ്യ ഫെലോഷിപ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഇരുപത്തിയെട്ടാമതു ഫാമിലി കോണ്‍ഫെറെന്‍സിന്റെ നേത്യനിരയെ തിരഞ്ഞെടുത്തു. കാനഡയിലെ ടൊറൊന്റോയില്‍ നടന്ന ഇരുപത്തിയേഴാം കോണ്‍ഫെറെന്‍സിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ തോമസ് ഏബ്രഹാമിനോട് ചേര്‍ന്ന് താഴെപ്പറയുന്നവരും വിവിധ നിലകളില്‍ പ്രവര്‍ത്തിക്കും.
ജോയിന്‍റ് കണ്‍വീനര്‍: പാ. റോയ് തോമസ് (ഡാളസ്). നാഷണല്‍ സെക്രട്ടറി: ജോമോന്‍ ഗീവര്‍ഗീസ് (ന്യൂയോര്‍ക്ക്). ജോയിന്‍റ് സെക്രട്ടറി: മോന്‍സി ചാക്കോ (ഡിട്രോയിറ്റ്). നാഷണല്‍ ട്രഷറാര്‍: പാ. മാത്യു തോമസ് (അരിസോണ). ഇംഗ്ലീഷ് സെഷന്‍സ് കോര്‍ഡിനേറ്റര്‍: പാ. ലെവി ചെറിയാന്‍ (ന്യൂയോര്‍ക്ക്). വിമെന്‍സ് കോര്‍ഡിനേറ്റര്‍: സൂസന്‍ ജേക്കബ് (കാനഡ). ജനറല്‍ അഡ്വൈസര്‍: പാ. ക്യാപ്റ്റ. സ്റ്റാന്‍ലി ജോര്‍ജ്. ജനറല്‍ കോര്‍ഡിനേറ്റര്‍: പാ. തോമസ് വര്‍ഗീസ് (ഡാളസ്). ഇവന്‍റ് കോര്‍ഡിനേറ്റര്‍: സജിമോന്‍ ജോര്‍ജ് (ഹൂസ്റ്റണ്‍). മീഡിയ കോര്‍ഡിനേറ്റര്‍: പ്രൊഫ. സണ്ണി എ. മാത്യൂസ് (ഡാളസ്). പ്രയര്‍ കോര്‍ഡിനേറ്റര്‍: പാ. ചാക്കോ വി. പുലിയമ്പള്ളില്‍ (ഹൂസ്റ്റണ്‍). വെബ് ഡിസൈന്‍: ജിതിന്‍ മാത്യു (കാനഡ).




