അയണ്‍ ഡോമിന് പകരം ലേസര്‍; ഇസ്രയേൽ ‘അയണ്‍ ബീം’ ആകാശത്തേക്ക്

എതിരാളികളുടെ റോക്കറ്റുകളും മിസൈലുകളും നശിപ്പിക്കാനായി ഫൈബർ ലേസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന അയൺ ബീം സംവിധാനം ആകാശത്തുമെത്തിക്കാനുള്ള ശേഷി നേടി ഇസ്രയേൽ. നിലവിൽ ട്രക്കുകളിൽവച്ചാണ് അയൺബീം സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നത്. ഇവ എഫ് 35, 36 യുദ്ധവിമാനങ്ങളിലേറ്റിയാണ് ആകാശത്തെത്തിക്കുന്നത്. പ്രവർത്തന മാനദണ്ഡങ്ങളെല്ലാം പരിശോധിച്ചതിനാൽ 2025 അവസാനത്തോടെ ഇത് വിന്യസിക്കാനാണ് ഇസ്രയേലിന്റെ പദ്ധതി.

റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ് ആയിരുന്നു അയൺ ബീം വികസിപ്പിച്ചത്. ഇസ്രയേലിന്റെ പ്രധാന പ്രതിരോധ സംവിധാനമായഅയൺ ഡോമിന്റെ ഉൽപാദന, പ്രവർത്തന ചെലവ് കൂടുതലായതിനാൽ ഇതു വലിയ സാമ്പത്തിക ബാധ്യത ഇസ്രയേലിനുണ്ടാക്കിയിരുന്നു. ഇതെത്തുടർന്നാണ് ചെലവുകുറവും ക്ഷമത കൂടുതലുമുള്ള പ്രതിരോധസംവിധാനങ്ങൾക്കായി ഇസ്രയേൽ ഗവേഷണ പദ്ധതികൾ ഒരുക്കിയത്. ഇതിന്റെ ഫലമായാണ് അയൺ ബീം വികസിപ്പിക്കപ്പെട്ടത്.

ഇസ്രയേലിന്റെ മിസൈൽ പ്രതിരോധ സംവിധാനത്തിൽ അഞ്ച് ഭാഗങ്ങളുണ്ട്. അതിലൊന്നാണ് അയൺ ഡോം.ആരോ 2, ആരോ 3 മിസൈൽവേധ മിസൈലുകൾ, ഡേവിഡ്സ് സ്ലിങ് തുടങ്ങിയവയാണ് മറ്റുള്ളത്. ആറാമത്തെ സംരക്ഷണ സംവിധാനമായിട്ടാണ് അയൺ ബീം എത്തിയത്.അയൺഡോമിനൊപ്പമാണ് അയൺബീം പ്രവർത്തിക്കുക. പിൽക്കാലത്ത് അയൺബീമാകും പ്രധാന മിസൈൽ പ്രതിരോധ സംവിധാനമെന്ന് ഇസ്രയേൽ പ്രതിരോധവിദഗ്ധർ പറഞ്ഞിരുന്നു.

2021 ജൂണിൽ വിമാനങ്ങളിൽ സ്ഥാപിച്ച കരുത്തുറ്റ ലേസർ സംവിധാനങ്ങൾ ഉപയോഗിച്ച് മിസൈലുകളെ ഇസ്രയേൽ തകർത്തിരുന്നു. 100 ശതമാനം വിജയമായിരുന്നു ഈ സംവിധാനം. അയൺ ബീം നിർമാണത്തിനു പ്രചോദനമേകിയത് ഈ സംഭവമാണ്.100 കിലോവാട്ട് പവറുള്ള കരുത്തേറിയ ലേസറാണ് അന്ന് ഉപയോഗിച്ചത്. അയൺ ബീമിലും ഇതുപോലുള്ള കരുത്തുറ്റ ലേസറാണ് ഉപയോഗിക്കുക.20 കിലോമീറ്റർ വരെയാകും ഇതിന്റെ റേഞ്ച്.

*ഐ. പി. സി പിളരുമോ ?*