കൊച്ചിയില്‍ സ്വതന്ത്ര ചിന്തകരുടെ സമ്മേളന വേദിയില്‍ ബോംബ് ഭീഷണി

കൊച്ചി: കൊച്ചിയില്‍ സ്വതന്ത്ര ചിന്തകരുടെ സമ്മേളന വേദിയില്‍ ബോംബ് ഭീഷണി. എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ തസ്‌ലീമ നസ്‌റിന്‍ പങ്കെടുക്കാനിരുന്ന പരിപാടിയിലായിരുന്നു ഭീഷണി.

കലൂര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്.

രണ്ട് മണിക്കൂറോളം പരിപാടി തടസ്സപ്പെട്ടു. പോലീസ് ബോംബ് സ്‌ക്വാഡെത്തി പരിശോധന നടത്തു. പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. ആളുകളെ തിരികെ പ്രവേശിപ്പിച്ചു തുടങ്ങി.

അതിനിടെ, തോക്കുമായി ഒരാള്‍ സമ്മേളന വേദിക്കകത്തേക്ക് കയറിയെന്ന് സംഘാടകരിലൊരാള്‍ പറഞ്ഞു. സെക്യൂരിറ്റി പരിശോധനക്കിടെ തോക്കുമായി വന്നയാളെ സംഘാടകര്‍ തടഞ്ഞെങ്കിലും ഇയാള്‍ ഉള്ളിലേക്ക് പ്രവേശിച്ചു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ആളുകളെ പുറത്തിറക്കിയായിരുന്നു പരിശോധന. ഇതേ തുടര്‍ന്ന് ബോംബൊന്നും കണ്ടെത്താനായില്ല. യയാള്‍ കസ്റ്റഡിയില്‍.