കളിച്ചുകൊണ്ടിരിക്കെ സ്‌കൂളിലെ തിളച്ച പാല്‍ പാത്രത്തില്‍ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം; വിഡിയോ

ഹൈദരബാദ്: അനന്തപൂരിലെ സ്‌കൂളില്‍ തിളച്ച പാലില്‍ വീണ് ഒന്നരവയസുകാരി മരിച്ചു. അക്ഷിതയാണ് മരിച്ചത്. സ്‌കൂളിലെ പാചക ജീവനക്കാരിയുടെ മകളാണ് മരിച്ചത്.

കൂട്ടി കളിച്ചുകൊണ്ടിരിക്കെ പാല്‍ പാത്രത്തില്‍ വീഴുകയായിരുന്നു. അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.

ആന്ധ്രയിലെ അനന്ത്പൂര്‍ ജില്ലയിലെ സ്വകാര്യ സ്‌കൂളില്‍ ഇന്ന് രാവിലെയാണ് സംഭവം. ഇവര്‍ പാചക ജോലിക്കായി എത്തുമ്ബോള്‍ മകളെയും സ്‌കൂളിലേക്ക് കൂട്ടുമായിരുന്നു. സ്‌കൂളില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യാനുള്ള പാല്‍ തിളപ്പിച്ച ശേഷം അത് ആറുന്നതിനായി വലിയ പാത്രത്തില്‍ എടുത്തുവവച്ചിരുന്നു. അതിന് സമീപത്തുനിന്ന് കളിക്കുന്നതിനിടെ കുട്ടി പാത്രത്തിലേക്ക് വീഴുകയായിരുന്നു.

കുട്ടിക്ക് ശരീരമാസകലം പൊള്ളലേറ്റിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.