ഐപിസി ജനറൽ കൺവൻഷൻ 2026 ജനുവരി 11 മുതൽ 18 വരെ കുമ്പനാട് ഹെബ്രോൻപുരത്ത് നടക്കും.

ലോകമെമ്പാടുമുള്ള ഐ പി സി ക്കാരുടെ ആത്മീയ സംഗമത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. കൺവൻഷനു മുമ്പായി 102 ദിവസത്തെ ഉപവാസ പ്രാർത്ഥന 2025 സെപ്റ്റംബർ 30 മുതൽ പ്രയർ ചേമ്പറിൽ നടത്തുന്നതാണ്. ജനറൽ പ്രസിഡൻ്റ് പാസ്റ്റർ വൽസൻ ഏബ്രഹാമിൻ്റെ അദ്ധ്യക്ഷതയിൽ
കൂടിയ ജനറൽ കൗൺസിൽ, കൺവൻഷൻ്റെ വിവിധ കമ്മിറ്റികളുടെ ചെയർമാൻമാരെ തിരഞ്ഞെടുത്തു. കമ്മിറ്റികൾ വിപുലീകരിക്കുന്നതാണ്.

‘ആരാധന, പ്രവർത്തനം സാക്ഷീകരണം’ എന്നതാണ് കൺവൻഷൻ്റെ ചിന്താവിഷയം.ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ,വിദേശത്തു നിന്നും ശുശ്രൂഷകന്മാരും വിശ്വാസികളും യോഗങ്ങളിൽ പങ്കെടുക്കുന്നതാണ് .കൺവൻഷൻ ബജറ്റ് ട്രഷറാർ അവതരിപ്പിച്ചു. രണ്ട് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു .
കൺവൻഷൻ സബ് കമ്മിറ്റി ചെയർമാൻമാരായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.
സംഗീതം: പാസ്റ്റർ വൽസൻ ഏബ്രഹാം, പബ്ളിസിറ്റി: ഫിലിപ്പ് പി തോമസ്, പ്രാർത്ഥന: കെ.പി. കുര്യൻ, തിരുവത്താഴം: തോമസ് ജോർജ്, പന്തൽ: കാച്ചാനത്ത് വർക്കി ഏബ്രഹാം, സാമ്പത്തികം: ജോൺ ജോസഫ്, രജിസ്ട്രേഷൻ: പാസ്റ്റർ കെ. കോശി, റിസപ്ഷൻ: റെജി ഓതറ, വിജിലൻസ്: കേണൽ വി.ഐ. ലൂക്ക്, ഗതാഗതം: ചെറിയാൻ ജോർജ്, വെയ്സ്റ്റ് മാനേജ്മെൻ്റ്: പാസ്റ്റർ പി എ ജോർജ്, പൊളൂഷൻ: സാം പനമ്പയിൽ, മെഡിക്കൽ: ഡോ. ജോർജ് തോമസ്, കൗൺസലിംഗ്: പാസ്റ്റർ ജയിംസ് ചാക്കോ, സ്തോത്രകാഴ്ച: വർഗീസ് മാത്യു, ഹിന്ദി യോഗം: രാജൻ ചാക്കോ, യൂത്ത് അഡ്വാൻസ്: കിംഗ്സ്ലി ചെല്ലൻ, പാർക്കിംഗ്: എബി പെരുംമ്പെട്ടി.
പാസ്റ്റർ ഫിലിപ്പ് പി തോമസ്
പബ്ളിസിറ്റി ചെയർമാൻ




