(ന്യൂസ് :- യോശുവ അനീഷ്
പിവൈപിഎ പബ്ലിസിറ്റി കൺവീനർ)
പാമ്പാടി : ഐപിസി പാമ്പാടി സെന്റർ പിവൈപിഎ യുടെയും ചാരിറ്റി ബോർഡിന്റെയും പുതിയ ഭരണ സമിതിയുടെ പ്രവർത്തനോത്ഘാടനം ഈ ശനിയാഴ്ച (13/09/25) മാസയോഗത്തോട് അനുബന്ധിച്ചു സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ ഐപിസി ബെഥേൽ പുളിക്കൽ കവല സഭയിൽ നടന്നു.
സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ഷാജി മർക്കോസിന്റെ അധ്യക്ഷതയിൽ ഡോക്ടർ മാത്യു കുരുവിള ചെമ്പകശ്ശേരിയിൽ മുഖ്യ സന്ദേശം നൽകി.
യുവജനങ്ങൾ ഈ നാളുകളിൽ കാലഘട്ടത്തിന്റെ ശബ്ദമായി കർത്താവിന് വേണ്ടി ധീരതയോടെ ഉത്തമ സാക്ഷികളായി ദൈവസഭയ്ക്കും, സമൂഹത്തിനും പ്രയോജനപ്പെടണമെന്ന് ഉദ്ഘാടന സന്ദേശത്തിൽ പാസ്റ്റർ സാം ദാനിയേൽ പ്രസ്താവിച്ചു.
എക്സിക്യൂട്ടീവ് അംഗങ്ങൾ:-
പി വൈ പി എ: പ്രസിഡന്റ് – പാസ്റ്റർ ജസ്റ്റിൻ ജേക്കബ് വൈസ് പ്രസിഡന്റ് – ജോസി ജോസഫ്, സെക്രട്ടറി – സിസ്റ്റർ ഗ്ലോറിയ വർഗീസ്, ജോയിന്റ് സെക്രട്ടറി – ഷോൺ സി ഷാജി, ട്രഷറാർ – കെവിൻ ജോൺ തോമസ്, പബ്ലിസിറ്റി കൺവീനർ – യോശുവ അനീഷ്.
ചാരിറ്റി ബോർഡ്: ചെയർമാൻ – പാസ്റ്റർ സാം ദാനിയേൽ, വൈസ് ചെയർമാൻ – എം എം കുര്യാക്കോസ്, കൺവീനർ – ബിജു മാത്യു, ജോയിന്റ് കൺവീനർ – നോവി സ്കറിയ, സെക്രട്ടറി – ഷിജു കാഞ്ഞിരത്തറയിൽ, ജോയിന്റ് സെക്രട്ടറി – അജോഷ് എം വർഗീസ്, ട്രഷറാർ – കൊച്ചുമോൻ തോമസ്.



