കൊല്ലം ഓച്ചിറയിൽ വാഹനാപകടം: രണ്ട് കുട്ടികളുൾപ്പെടെ മൂന്ന് പേർ മരിച്ചു

ഓച്ചിറ: കൊല്ലം ഓച്ചിറയിൽ കെഎസ്ആർടിസി ബസും ഥാർ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ​ഗുരുതരമായി പരിക്കേറ്റ ഒരാളെ കരുനാ​ഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണ്. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു.

കാറിലുണ്ടായിരുന്ന തേവലക്കര സ്വദേശി പ്രിന്‍സ് മക്കള്‍ അല്‍ക്ക (7) , അതുല്‍ (14) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

കെഎസ്ആർടിസി ബസിലുണ്ടായിരുന്ന പത്ത് പേർക്കോളം പരിക്കേറ്റതായാണ് വിവരം. ഇവരെ ഓച്ചിറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക നി​ഗമനം അനുസരിച്ച്, കാറിൻ്റെ ഡ്രൈവർ ഉറങ്ങിപോയതാകാം അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.

ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കരുനാഗപ്പള്ളിയിൽനിന്ന് ചേർത്തലയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസും എതിർഭാഗത്ത് നിന്ന് വരികയായിരുന്നു കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ജീപ്പില്‍ ഉണ്ടായിരുന്ന മറ്റു രണ്ടുപേര്‍ക്ക് അപകടത്തില്‍ ഗുരുതര പരുക്കേറ്റു. ബന്ധുവിനെ യാത്രയാക്കാനായി നെടുമ്ബാശ്ശേരി എയര്‍പോര്‍ട്ടില്‍ പോയി മടങ്ങുമ്ബോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.

അപകടത്തിന് പിന്നാലെ ഓടികൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.