വൈറല്‍ റീല്‍ ചിത്രീകരിക്കാൻ പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി യുവാവ്; ലക്ഷ്യം തെറ്റി നടു റോഡിലേക്ക്, വീഡിയോ


സോഷ്യല്‍ മീഡിയ റീലിനായി പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ യുവാവിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപെട്ടു.

മള്‍ട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സില്‍ @Ldphobiawatch എന്ന ഹാൻഡിലാണ് ദൃശ്യങ്ങള്‍ പങ്കിട്ടത്.

ദൃശ്യങ്ങളില്‍, അജ്ഞാതനായ ഒരു യുവാവ് റീല്‍ ചിത്രീകരിക്കാൻ വേണ്ടി പാലത്തിന് മുകളില്‍ നില്‍ക്കുന്നത് കാണാം. പാലത്തിനടിയിലൂടെ കടന്നു പോകുന്ന ഒരു ട്രോളി വാനിലേക്ക് ചാടാനാണ് യുവാവ് ലക്ഷ്യമിട്ടത്.

എന്നാല്‍ ലക്ഷ്യം തെറ്റി യുവാവ് നടുറോഡിലേക്കാണ് വീണത്. മാത്രമല്ല; വാഹനത്തിന്റെ ഒരു ഭാഗത്ത് അയാളുടെ ശരീരം ഇടിക്കുകയും ചെയ്യുന്നു. വേദന കൊണ്ട് ഉറക്കെ കരയുന്ന യുവാവിനെ ദൃശ്യങ്ങളില്‍ കാണാം. ഓണ്‍ലൈനില്‍ ദൃശ്യങ്ങള്‍ വൈറലായതോടെ നെറ്റിസണ്‍സ് യുവാവിനെ അയവില്ലാതെ വിമർശിച്ചു.