ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പീഡന പരാതിയുമായി യുവതി

പാലക്കാട്: ബിജെപി നേതാവിനെതിരെ യുവതിയുടെ പീഡന പരാതി. സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെയാണ് പരാതി.

പാലക്കാട് സ്വദേശിനിയായ യുവതിയാണ് പരാതി നല്‍കിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനാണ് യുവതി പരാതി നല്‍കിയത്. കൃഷ്ണകുമാറിനെ പാർട്ടിയില്‍ നിന്ന് പുറത്താക്കണെമെന്ന് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പരാതി. കൃഷ്ണകുമാർ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.

രണ്ട് ദിവസം മുൻപാണ് യുവതി സംസ്ഥാന പ്രസിഡന്റിന് പരാതി നല്‍കിയത്. രാജീവ് ചന്ദ്രശേഖറിന് ഇ-മെയില്‍ വഴി യുവതി നേരിട്ട് പരാതി നല്‍കുകയായിരുന്നു. പരാതി കിട്ടിയിട്ടുണ്ടെന്ന കാര്യം രാജീവ് ചന്ദ്രശേഖർ യുവതിയെ അറിയിച്ചിട്ടുണ്ട്. വൈകാതെ പരാതി പരിശോധിക്കാമെന്നാണ് ചന്ദ്രശേഖറിന്റെ ഓഫീസ് മറുപടി നല്‍കിയത്.

എന്നാല്‍, യുവതി മുൻപും നേതൃത്വത്തിന് പരാതി നല്‍കിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ബിജെപി – ആർഎസ്‌എസ് നേതാക്കള്‍ക്ക് പരാതി നല്‍കിയെങ്കിലും അവഗണിച്ചെന്നും യുവതി ആരോപിച്ചു. വി. മുരളീധരൻ, എം.ടി രമേശ് എന്നിവർക്ക് നല്‍കിയ പരാതിയില്‍ ഒരു നടപടിയും ഉണ്ടായില്ല. നടപടി എടുക്കാമെന്ന് പറഞ്ഞെങ്കിലും പിന്നീട് ഒന്നും ഉണ്ടായില്ല