വി.റ്റി ഏബ്രഹാം: ക്രിസ്തുവിൻ്റെ പടയാളിയായി മലബാറിലൂടെ ഇന്നും നിൽക്കാതെ ഓടുന്നു; 50 ആണ്ടിൻ്റെ തിളക്കവുമായി

ഷാജി ആലുവിള

കോഴിക്കോട്: അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് സൂപ്രണ്ട് റവ .ഡോ. വി. റ്റി. ഏബ്രഹാം പ്രേഷിത പ്രവർത്തനത്തിന്റെ അമ്പതു വർഷം പിന്നിടുകയാണ്. സുവിശേഷീകരണ പ്രയക്നത്തിൽ തന്റെ ആർപ്പണബോധത്തെയും ആത്മീയ സംഭവനകളെയും മാനിച്ച് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ അദ്ദേഹത്തെയും കുടുംബത്തെയും ആദരിച്ചു.

അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് ജനറൽ കൗൺസിലിന്റെ 26 മത് കോൺഫ്രൻസിൽ വെച്ചായിരുന്നു ആദരവ്. അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകരായ പാസ്റ്റർ പി. ടി. ചാക്കോ പൊന്നാട അണിയിച്ചു, പാസ്റ്റർ ഇ. പി. വർഗീസ് ഫലകവും നൽകി ആദരിച്ചു.
കണ്ണൂർ ജില്ലയുടെ കിഴക്കൻ മലയോര

ഗ്രാമമായ പെരിങ്കിരിയിലാണ് ജന്മം. വിത്തുപുരയിൽ തോമസിന്റെയുംയും ഏലിയാമ്മ തോമസിന്റെയും മകനായ വി. റ്റി. എബ്രഹാം പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ബാംഗ്ലൂർ സുതേൺ ഏഷ്യ ബൈബിൾ കോളേജിൽ നിന്നും ബിരുദം നേടി. തുടർന്ന് ജെമ്മൂ കാശ്‌മീരിൽ സുവിശേഷ പ്രവർത്തനം തുടങ്ങി.

ചില വർഷങ്ങൾക്കു ശേഷം സ്റ്റെപ്പ്സ് സായിപ്പിൻ്റെ സെക്രട്ടറിയായി ചില നാളുകൾ പ്രവർത്തിച്ചു. അതിനെത്തുടർന്ന് കണ്ണൂർ ടൗണിൽ അസംബ്ലീസ് ഓഫ് ഗോഡിന്റെ പുതിയ സഭാപ്രവർത്തനം ആരംഭികുകയും ആ പ്രവർത്തനത്തെ പുരോഗമനത്തിൽ ആക്കിയ ശേഷം 1995 മുതൽ കോഴിക്കോട് ടൌൺ എ. ജി. യിൽ ശുശ്രൂഷിക്കുന്നു.

നേതൃത്വ പാഠവമുള്ള പാസ്റ്റർ വി. റ്റി എബ്രഹാം അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തിന്റെ വിവിധ നേതൃത്വ സ്ഥാനങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ട്രഷാർ, സി. എ. പ്രസിഡന്റ്, ദൂതൻ മാസിക ചീഫ് എഡിറ്റർ, അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ യുടെ അസിസ്റ്റന്റ് സൂപ്രണ്ട്, എസ് ഐ എ ജി സൂപ്രണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ എ. ജി. മലബാർ ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ടും, കോഴിക്കോട് ട്രിനിറ്റി ബൈബിൾ കോളേജ് പ്രിൻസിപ്പലായും സേവനം ചെയ്യുന്നു.

സുവിശേഷീകരണം ക്രിസ്തു ശിഷ്യന്റെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു ദൗത്യവും അതിനു വേണ്ടി ജീവിതം സമർപ്പിക്കുകയും ചെയ്തിട്ടുള്ളതാണ ന്നുള്ള ആപ്തവാക്യമാണ് പിന്നിട്ട അമ്പതു വർഷത്തെ വിജയത്തിന്റെ കാരണം.

കഠിന വേദനകൾ താണ്ടിയാണ് ഉന്നതമായ ഓരോ പദവിയിലും അദ്ദേഹം എത്തിയത്. അതിന്റെ പരിണിത ഫലമാണ് ഇന്നത്തെ മലബാർ ഡിസ്ട്രിക്ട് കൗൺസിലിന്റെ വളർച്ച. ഇപ്പോൾ പല സ്ഥലങ്ങളിൽ സഭാരൂപീകരണത്തിനായി പുതിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

ഭാര്യ. തങ്കമ്മ എബ്രഹാം. മക്കൾ മൂന്ന് പേർ. ബ്യുല (നിത്യതയിൽ വിശ്രമിക്കുന്നു), ബിറ്റ്‌സി, ബെനീറ്റ.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും