യുഎഇയിൽ ഡ്രൈവറില്ലാ റോബോടാക്സികൾ എത്തുന്നു; പ്രഖ്യാപനവുമായി ആർടിഎ

ദുബായ്: യുഎഇ റോബോടാക്സി കൾ 2026 ൽ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്. മേഖലയിൽ നൂതന റോബോടാക്സി വാഹനങ്ങളുടെ ശേഖരം വിന്യസിക്കുന്നതിനായി ചൈനീസ് ഓട്ടോണമസ് വെഹിക്കിൾ ടെക്നോളജി കമ്പനിയായ പോണി.ഐ ദുബായിയുടെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) യുമായി ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ചതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

പോണി.ഐ മൾട്ടി ഫേസ് റോൾഔട്ടിലൂടെയാണ് ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിക്കുക. കൂടാതെ പ്രാരംഭ മേൽനോട്ടത്തിലുള്ള പരീക്ഷണങ്ങൾ 2025ൽ ആരംഭിക്കുമെന്നും 2026ൽ പൂർണ്ണമായും ഡ്രൈവറില്ലാത്ത പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്നും അറിയിച്ചു.

2030 ഓടെ യുഎഇയിലെ 25% യാത്രകളും സ്വയംഭരണ ഗതാഗതത്തിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തിലാണ് റോബോടാക്സിസ് പദ്ധതി ആരംഭിച്ചത്. കഴിഞ്ഞ മാസം ഷാങ്ഹായ് ഓട്ടോ ഷോയിൽ പോണി ഐ ഓട്ടോണമസ് ഡ്രൈവിംഗ് സിസ്റ്റം അനാച്ഛാദനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ ധാരണാപത്രം ഒപ്പുവെച്ചത്.

പോണി.ഐയുടെ ഏഴാം തലമുറ ഓട്ടോണമസ് ഡ്രൈവിംഗ് സിസ്റ്റത്തിൽ 100 ശതമാനം ഓട്ടോമോട്ടീവ് ഗ്രേഡ് ഓട്ടോണമസ് ഡ്രൈവിംഗ് കിറ്റ് ഉൾപ്പെടുത്തുന്നു. ഇത് യാത്രക്കാർക്ക് മെച്ചപ്പെട്ട സ്ഥിരതയും സുരക്ഷയും നൽകുന്നു. ഒപ്പം ഈ ഓട്ടോണമസ് ഡ്രൈവിംഗ് കിറ്റ് ഹാർഡ്‌വെയർ സ്യൂട്ട് കർശനമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിനൊപ്പം 70 ശതമാനം ചെലവ് കുറയ്ക്കലും കൈവരിക്കുന്നുണ്ടെന്ന് ചൈനീസ് എവി ടെക് കമ്പനി വ്യക്തമാക്കി. കൂടാതെ ഈ സഹകരണം ദുബായിയുടെ സ്മാർട്ട് സിറ്റി ലക്ഷ്യങ്ങൾക്കും ഭാവി ഗതാഗത സംവിധാനങ്ങൾക്കും വലിയൊരു മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതും. അതേസമയം ആഗോളതലത്തിൽ വികസിപ്പിക്കുന്നതിന്റെ ഭാഗമായി 2025 ന്റെ രണ്ടാം പകുതിയിൽ ഏഴാം തലമുറ റോബോടാക്‌സികളുടെ വൻതോതിലുള്ള ഉൽപ്പാദനവും വിന്യാസവും ആരംഭിക്കാൻ പദ്ധതിയിടുന്നതായും പോണി.ഐ കൂട്ടിച്ചേർത്തു.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും