കോഴിക്കോട് : അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ 26-ാമത് കോൺഫറൻസിന് ഇന്ന് തുടക്കമാകുന്നു. മിനി സ്റ്റേഴ്സ് സെമിനാറും, ഓർഡിനേഷൻ ശുശ്രൂഷയുമാണ് ഇന്ന് നടക്കുന്നത്.

നാളെ ഡിസ്ട്രിക്ട് വാർഷിക കോൺഫറൻസും നടക്കും. 2024- 2025 വർഷത്തെ വാർഷീക പ്രവർത്തന റിപ്പോർട്ട് ഡിസ്ട്രിക്റ്റ് സെക്രട്ടറി റവ. കെ.യു പീറ്റർ അവതരിപ്പിയ്ക്കും,
വരവ് ചെലവ് കണക്കുകൾ ഡിസ്ട്രിക്ട് ട്രഷറാർ പാസ്റ്റർ അനീഷ് എം ഐപ്പ് അവതരിപ്പിയ്ക്കും. അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്റ്റ് സൂപ്രണ്ട് റവ. ഡോ. വി. ടി എബ്രഹാം കോൺഫ്രൻസ് ഉദ്ഘാടനം ചെയ്യും.
അസംബ്ലീസ് ഓഫ് ഗോഡ് തമിഴ്നാട് ഡിസ്ട്രിക്റ്റ് കൗൺസിൽ സെക്രട്ടറി റവ. സ്റ്റാൻലി മാണിക്യരാജ്, അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ട്രഷറർ റവ. പി. കെ ജോസ്, തമിഴ് ഡിസ്ട്രിക്ട് കൗൺസിൽ മെൻസ് ഫെല്ലോഷിപ് ഡയറക്ടർ ഡോ. അലൻ പ്രോസ്പർ എന്നിവർ മുഖ്യസന്ദേശം നൽകും.
മലബാറിലും , UAE ലുമായി 22 സെക്ഷനുകളാണ് മലബാർ ഡിസ്ട്രിക്ടിന് ഉള്ളത് ഇവിടെ നിന്നുള്ള ശുശ്രൂഷകരും, സഭാ പ്രതിനിധികളും പങ്കെടുക്കുന്ന കോൺഫറൻസിന് എക്സിക്യൂട്ടീവ് കമ്മിറ്റി നേതൃത്വം നൽകും.




