പീഡനക്കേസ് പ്രതികള്‍ക്ക് രാസ ഷണ്ഡീകരണം നടത്താൻ ബ്രിട്ടീഷ് സർക്കാർ ഒരുങ്ങുന്നു

പീഡനക്കേസ് പ്രതികളുടെ ലൈംഗികാസക്തി ഇല്ലാതാക്കാനായി രാസ ഷണ്ഡീകരണം നടത്താനൊരുങ്ങി ബ്രിട്ടീഷ് സർക്കാർ. വീണ്ടും കുറ്റകൃത്യം ചെയ്യാനുള്ള പ്രവണത കുറയ്ക്കുന്നതിനും ജയിൽ സംവിധാനത്തിലെ സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്ന് ബ്രിട്ടൻ ജസ്റ്റിസ് സെക്രട്ടറി ശബാന മഹ്മൂദാണ് അറിയിച്ചത്.

രണ്ട് മേഖലകളിലെ 20 ജയിലുകളിൽ കെമിക്കല്‍ കാസ്ട്രേഷൻ എന്ന് വിളിക്കപ്പെടുന്ന ഈ രീതി ഉപയോഗിക്കുമെന്നും അത് നിർബന്ധമാക്കുന്നത് പരിഗണിക്കുന്നുണ്ടെന്നും ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദ് മാധ്യമങ്ങളോട് പറഞ്ഞു.എല്ലാവരിലും ഈ രാസ പ്രയോഗം വിജയിക്കില്ലെങ്കിലും രാസ ഷണ്ഡീകരണം നടപ്പിലാക്കുന്നതോടെ കുറ്റം വീണ്ടും ആവർത്തിക്കാനുള്ള പ്രവണത 60% വരെ കുറയ്ക്കാനാകുമെന്നത് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് മഹ്മൂദ് ചൂണ്ടിക്കാണിക്കുന്നുണ്ട്.

നിലവില്‍ ജർമ്മനിയിലും ഡെൻമാർക്കിലും രാസ ഷണ്ഡീകരണം നടത്തി വരുന്നുണ്ട്. പോളണ്ടിലും പീഡനക്കേസ് പ്രതികള്‍ക്കിടയില്‍ ഈ കെമിക്കല്‍ പ്രയോഗം നിര്‍ബന്ധമാക്കിയിട്ടുണ്ട്.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും