കോൺഗ്രസ് തിരിഞ്ഞുനോക്കിയില്ലെന്ന് പറഞ്ഞ് മറിയക്കുട്ടി ബിജെപി-യിൽ; അടുത്ത ചാട്ടം എങ്ങോട്ടെന്നറിയില്ല

ഇടുക്കി:കോൺഗ്രസ് പ്രവർത്തകർ ആപത് ഘട്ടത്തിൽ തിരിഞ്ഞുനോക്കാത്തത് കൊണ്ടാണ് ബിജെപി അംഗത്വം സ്വീകരിച്ചതെന്ന് മറിയക്കുട്ടി. കെപിസിസി വീട് വച്ചു തന്നത് വെറുതെയല്ല. താൻ അധ്വാനിച്ചിട്ടാണെന്ന് മറിയക്കുട്ടി ട്വന്റിഫോറിനോട് പ്രതികരിച്ചു. തന്നെ ആളാക്കിയത് കോൺഗ്രസുകാരല്ല ബിജെപിയും സുരേഷ് ഗോപിയും ആണെന്നും മറിയക്കുട്ടി പറഞ്ഞു.

പെൻഷൻ മുടങ്ങിയതിനെതിരെ മൺചട്ടിയും പ്ലക്കാർഡുകളുമായി അടിമാലി ടൗണിൽ മറിയക്കുട്ടി നടത്തിയ പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ക്ഷേമ പെൻഷൻ മുടങ്ങിയതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ച മറിയക്കുട്ടിയാണ് ഇപ്പോൾ ബിജെപിയിൽ ചേന്ന് കോൺഗ്രസിനെ തള്ളിപ്പറയുന്നത്.

അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടതായിരുന്നു മറിയക്കുട്ടിയുടെ പ്രതിഷേധ സമരം. ഇക്കാലയളവിൽ കോൺഗ്രസ് ഇവരെ സഹായിക്കാനായി മുന്നോട്ട് വരികയും കെപിസിസി വീട് നിർമ്മിച്ച് നൽകുകയും ചെയ്തിരുന്നു.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വീട്ടില്‍ വരാത്തത് വിഷമമായെന്ന് മറിയക്കുട്ടി പറഞ്ഞു. ബിജെപിയുമായിട്ട് പൂര്‍ണമായി സഹകരിച്ചുകൊണ്ട് പോകുമെന്ന് മറിയക്കുട്ടി വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് പാർട്ടിയിലേക്ക് സ്വീകരിച്ചത്. തൊടുപുഴയിൽ നടന്ന വികസിത കേരളം കൺവെൻഷൻ പരിപാടിയിലാണ് മറിയക്കുട്ടി ബിജെപി മെമ്പർഷിപ്പ് സ്വീകരിച്ചത്. ഇത് കഴിഞ്ഞിട്ട് ചേട്ടത്തി ആംആദ്മിയെ പരിണയിക്കുമോ ആവോ ? അത് കാത്തിരുന്നു കാണാം.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും