കൊന്നയ്ക്കൽ മാത്യു സ്റ്റീഫൻ നിത്യതയിൽ; സംസ്ക്കാരം നാളെ രണ്ട് മണിക്ക് കോതമംഗലത്ത്

സാബു തൊട്ടിപ്പറമ്പിൽ

ഇടുക്കി: ചോറ്റുപാറ കൊന്നയ്ക്കൽ വീട്ടിൽ സ്റ്റീഫൻ (64) നിത്യതയിൽ ചേർക്കപ്പെട്ടു.

രോഗബാധിതനായി ചികിത്സയുമായി ബന്ധപ്പെട്ട് കോതമംഗലത്ത് ആയിരുന്നു. കോതമംഗലത്ത് തന്നെയാണ് സംസ്കാരം നടത്തുന്നതെന്ന് അടുത്ത ബന്ധുക്കൾ അറിയിച്ചു.

മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ 11 മണിക്ക് കോതമംഗലത്തെ വീട്ടിലെത്തിക്കും. ഭവനാങ്കണത്തിലെ ശുശ്രൂഷകൾ ഒരുമണിക്ക് അവസാനിപ്പിക്കും.

മൃതശരീരം ഐപിസി സെഹിയോൻ മിനിസ്ട്രി ചർച്ച് കോതമംഗലം, തങ്കളം സഭയുടെ നേതൃത്വത്തിൽ 2 മണിക്ക് ചാത്തമറ്റം ഐപിസി സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

സഭാ പാസ്റ്റർ ജോയ് കെ എം -ന്റെ അധ്യക്ഷതയിൽ നടക്കുന്ന സംസ്കാര ശുശ്രൂഷകൾക്ക് ഐപിസി നെടുമ്പാശ്ശേരി സെൻട്രൽ ശുശ്രൂക്ഷകൻ പാസ്റ്റർ ടി.എ. തമ്പി നേതൃത്വ നൽകും.

ഭാര്യ :ലിസി സ്റ്റീഫൻ.
മക്കൾ: സ്റ്റെഫി, സ്റ്റെനി.
മരുമകൻ: ആൽവിൻ.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും