കുഞ്ഞിനുവേണ്ടി സ്വന്തം ജീവൻ പോലും നോക്കാതെ കടുവായോട് പോരടിച്ച് അമ്മക്കരടി; വീഡിയോ വൈറൽ

വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട് നിരവധി വിഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ ഒട്ടുമിക്കതും ഭയപ്പെടുത്തുന്നതാണ്. ഇപ്പോള്‍ തന്റെ കുഞ്ഞിനെ കടുവയുടെ വായില്‍ നിന്ന് രക്ഷിക്കാന്‍ അമ്മക്കരടി നടത്തുന്ന പോരാട്ടത്തിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

മോഹന്‍ പര്‍ഗൈയന്‍ ഐഎഫ്എസ് ആണ് വിഡിയോ പങ്കുവെച്ചത്. കുഞ്ഞിനെ രക്ഷിക്കാന്‍ അമ്മമാര്‍ ഏതറ്റം വരെയും പോകുമെന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ വിഡിയോ. കുഞ്ഞിനെ രക്ഷിക്കാന്‍ ഒരു ഭയവുമില്ലാതെ അമ്മക്കരടി പ്രത്യാക്രമണത്തിന് മുതിര്‍ന്നതോടെ, ഭയന്ന് കടുവ പിന്‍വാങ്ങുന്നതാണ് വിഡിയോയുടെ ഉള്ളടക്കം.

എന്നാല്‍ ഇതിലും അവസാനിക്കുന്നില്ല അമ്മക്കരടിയുടെ കരുതല്‍. കടുവയുടെ പിന്നാലെ ഓടി, കുഞ്ഞില്‍ നിന്ന് കടുവയെ ദൂരത്തേയ്ക്ക് അകറ്റാനും അമ്മക്കരടി ശ്രമിച്ചു.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും