നെടുംമ്പാശ്ശേരിയിൽ സിഐഎസ് എഫിൻ്റെ കൊടുംക്രൂരത: യുവാവിനെ വണ്ടി ഇടിപ്പിച്ച് കൊലപ്പെടുത്തി; ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്തു

നെടുമ്പാശേരി നായത്തോടിൽ വാഹനത്തിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തിൽ യുവാവ് കൊല്ലപ്പെട്ടു.

തുറവൂർ സ്വദേശി ഐവിൻ ജിജോ ആണ് മരിച്ചത്. സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായാണ് തർക്കം ഉണ്ടായത്. ഇന്നലെ രാത്രി 10 മണിയോടെ നായത്തോട് വച്ച് വാഹനങ്ങൾക്ക് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട് ഐവിനും സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി തർക്കം ഉണ്ടായിരുന്നു.

തർക്കത്തെ തുടർന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ വാഹനം മുന്നോട്ടെടുക്കുകയും, കാറിന്റെ ബോണറ്റിൽ വീണ ഐവിനെയുകൊണ്ട് ഒരു കലോമീറ്ററോളം മുന്നോട്ട് പോവുകയും ചെയ്തു. തുടർന്ന് റോട്ടിൽ വീണ ഐവിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഉദ്ദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്തിട്ടുണ്ട്. സിഐഎസ്എഫ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞ് വക്കുകയും തുടർന്ന് പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും