ന്യൂഡല്‍ഹി: പഞ്ചാബില്‍ നിന്നും അതിർത്തി കടന്നെന്ന് ആരോപിച്ച് പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു.
പൂർണം കുമാർ സാഹു എന്നറിയപ്പെടുന്ന പികെ ഷായെയാണ് ബുധനാഴ്ച മോചിപ്പിച്ചത്. ഇദ്ദേഹത്തെ ഇന്ത്യക്ക് കൈമാറി.
അതിർത്തിയില്‍ ജോലി ചെയ്യുന്നതിനിടെ തണല്‍ തേടി മരച്ചുവട്ടില്‍ ഇരുന്നപ്പോഴാണ് ഇദ്ദേഹത്തെ പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഏപ്രില്‍ 23 ന് ആയിരുന്നു പാക്കിസ്ഥൻ ജവാനെ കസ്റ്റഡിയിലെടുത്തത്.




