“ഞാൻ നല്ല പോർ പൊരുതി ഓട്ടം തികച്ചു വിശ്വാസം കാത്തു നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു.”
കവിയൂർ താഴത്തെക്കുറ്റ് ഈപ്പൻ ചാക്കോ ഏലിയാമ്മ ചാക്കോ ദമ്പതികളുടെ ഇളയമകനായി 1939 ഫെബ്രുവരി 21 ൽ റ്റി.സി ചാക്കോ ജനിച്ചു. തനിക്ക് ഓർമ്മയാകുന്നതിന് മുൻപ് പിതാവ് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
മാതാവിൻ്റെയും മൂത്ത സഹോദരങ്ങളുടെയും സംരക്ഷണയിലായിരുന്നു ബാല്ല്യകാലം. ദൈവഭക്തയായിരുന്ന മാതാവിൻ്റെയും മൂത്തസഹോദരി മറിയാമ്മയുടെയും പാത പിൻതുടർന്ന് വിശ്വാസത്തിലേക്ക് കടന്നു വന്നു.തുടർന്ന് അഹമ്മദബാദ് ONGC യിൽ 20ാം വയസ്സിൽ ജോലിയിൽ പ്രവേശിച്ചു.
1966 ഏപ്രിൽ 18 ന് നിരണം മാനങ്കേരിൽ ഏലിയാമ്മയെ വിവാഹം കഴിച്ചു. തങ്ങളുടെ ദാമ്പത്യജീവിതത്തിൽ രണ്ടു പെൺമക്കളെ ദൈവം ദാനം നല്കി.തുടർന്ന് കുടുംബമായി അമേരിക്കയിലേക്ക് പോയി ദീർഘവർഷങ്ങൾ ചിക്കാഗോയിൽ പാർത്തു ജോലിചെയ്തു. ചിക്കാഗോ ICAG സഭയുടെ സ്ഥാപകരിലൊരാളാണ്.
2000 ൽ അമേരിക്കയിലുണ്ടായിരുന്ന ജോലി രാജിവെച്ച് മാതാവിനെ ശുശ്രൂഷിക്കുവാൻ നാട്ടിലേക്ക് മടങ്ങിവന്നു. 6 വർഷം അമ്മച്ചിയോടൊപ്പം നാട്ടിൽ പാർത്ത് അമ്മച്ചിയെ ശുശ്രൂഷിച്ചു. നാട്ടിൽ വന്ന് ശാരോൻ ബൈബിൾ കോളജിൽ വേദപഠനം അഭ്യസിച്ചു.
ആന്ധ്രാ രാജമൺഡ്രിയിൽ ഉമ്മൻ മെമ്മോറിയൽ ബൈബിൾ കോളജിനും സഭാപ്രവർത്തനത്തിനും സഹോദര പുത്രൻ ജെയിംസ് ഉമ്മനോട് ചേർന്ന് തുടക്കം കുറിച്ചു. അവിടെ ഇരുപതോളം സഭാ പ്രവർത്തനങ്ങൾക്ക് ഇന്നയോളം നേതൃത്വം നല്കിവരുന്നു. കൂടാതെ ദൈവവേലയെ സഹായിക്കുവാനും അനാഥർക്കും, വിധവമാർക്കും പല ഭവനങ്ങൾ പണിത് നല്കുവാനും,പലരുടെയും കണ്ണുനീർ തുടയ്ക്കുവാനും ദൈവം തന്നെ ഉപയോഗിച്ചു.
തനിക്ക് ലഭിച്ച ഭൗതീക നമ്മകൾ ദൈവരാജ്യവ്യാപ്തിക്കായി ചെലവഴിച്ച് നിത്യകൂടാരത്തിൽ അനവധി സ്നേഹിതൻമ്മാരെ നേടി സാധുക്കളോട് മനസ്സലിവോടെ പെരുമാറി. പഴമ്പള്ളി ശാരോൻ ചർച്ചിൽ വിശ്വസ്തയോടെ ദൈവത്തെ സേവിച്ചു. അവസാനം വരെ ഇടയോഗങ്ങൾ ഉൾപ്പെടെ എല്ലാ യോഗങ്ങളിലും ഉൽസാഹത്തോടെ കുടുംബമായി പങ്കെടുത്തു.
സഭയ്ക്ക് വിവിധനിലകളിൽ ആത്മീക ഭൗതീക കൈത്താങ്ങൽ നല്കി.എല്ലാവരെയും സ്നേഹിച്ചും കരുതിയും നല്ലമാതൃക കാഴ്ച്ചവെച്ചു. 2025 മെയ് 7 ന് ചില ശാരീരിക പ്രയാസങ്ങൾ നിമിത്തം പരുമല ഹോസ്പിറ്റലിൽ അഡ്മിറ്റായി.13 ന് ചൊവ്വാഴ്ച്ച പകൽ 12.36 ന് താൻ പ്രിയം വെച്ച കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സ്നേഹ ബന്ധങ്ങൾക്ക് പ്രിയ പിതാവ് വലിയ പ്രാധാന്യം നല്കി. എല്ലാവരെയും സ്നേഹിച്ചു. എല്ലായിടത്തും എപ്പോഴും ഓടിയെത്തി. കാഹളം ധ്വനിക്കുമ്പോൾ പ്രിയ പിതാവിനെ വീണ്ടും കാണാം എന്ന പ്രത്യാശയോടെ ഞങ്ങൾ യാത്രാമൊഴി നല്കുന്നു.
മൊർദ്ദേഖായി യെഹൂദൻന്മാരിൽ വെച്ച് മഹാനും സഹോദരസംഘത്തിന് ഇഷ്ടനും സ്വജനത്തിന് ഗുണകാംക്ഷിയും തൻ്റെ സർവ്വവംശത്തിനും അനുകൂലവാദിയും ആയിരുന്നു (എസ്തേർ 10.3).
മക്കൾ. ഡോ എലിസബേത്ത് ജോസഫ്, ഡോ. സൂസൻ ചാക്കോ
മരുമക്കൾ. പാസ്റ്റർ പ്രിൻസ് ജോസഫ്, പാസ്റ്റർ ക്ലാരൻസ് മാത്യു.
കൊച്ചുമക്കൾ. റെയാൻ- ക്രിസ്റ്റീന, മേഘൻ- റ്റെഷിക്കാ; മൈക്കാ,അബിഗയിൽ,ജേക്കബ്.
സഹോദരങ്ങൾ. ശോശാമ്മ ശാമൂവേൽ, പരേതരായ പി സി ജോർജ്ജ്, പാസ്റ്റർ പി സി ഉമ്മൻ;മറിയാമ്മ ഈപ്പൻ; അന്നമ്മ വർഗീസ്.
സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് തോട്ടഭാഗം ബെഥേൽ ശാരോൻ ചർച്ച് സെമിത്തേരിയിൽ നടക്കും. രാവിലെ വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പഴമ്പള്ളി ശാരോൻ സഭയിൽ വച്ചായിരിക്കും അവസാനവട്ട ശുശ്രൂഷകൾ നടക്കുക.
വിശദവിവരങ്ങൾക്ക് റ്റി.സി. ചാക്കോയുടെ സഹോദരീ പുത്രനും ക്രൈസ്തവചിന്ത എഡിറ്ററുമായ വർഗ്ഗീസ് ചാക്കോ ഷാർജയുമായി ബന്ധപ്പെടുക – 94468 16953




