ഈ യാത്ര എങ്ങോട്ട്….? പ്രകാശനം ചെയ്തു

ഈ യാത്ര എങ്ങോട്ട്….? എന്ന  പുതിയ ലെഖു ലേഘ  പ്രകാശനം ചെയ്തു.

ബഥേൽ ലഹരി വിമുക്ത മിനിസ്‌ട്രീസിന്റെ ബാനറിൽ ഷാജി ആലുവിള എഴുതിയ പതിനൊന്നാമത്തെ ട്രാക്ടാണ് ഇത്.ഏ. ജി. മാവേലിക്കര സെക്ഷന്റെ സംയുക്ത കൂട്ടായ്മയിൽ (കാരാഴ്മ ഏ. ജി) വെച്ച് സെക്ഷൻ പ്രസ്‌ബിറ്റർ പാസ്റ്റർ പ്രഭ റ്റി തങ്കച്ചൻ സീനിയർ ശുശ്രൂഷകനായ പാസ്റ്റർ വർഗീസ്സ് ജോർജ്ജിന്  ട്രാക്ടിന്റെ ആദ്യ കോപ്പി  നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

പാസ്റ്റർ വർഗീസ്സ് ജോർജ്ജ് പ്രാർത്ഥിച്ചു സമർപ്പണം നടത്തി.’ജീവിതം എന്നത് അതിജീവനമാണ്’ മരണം വരെയുള്ള യാത്രയുമാണ്. ഈ യാത്ര എങ്ങനെ ആയിരിക്കണമെന്നും, എങ്ങനെ അവസാനിക്കണമെന്നും ഈ ലെഖു ലേഘയിൽ സമൂഹത്തോട് ഓർമ്മിപ്പിക്കുന്നുണ്ട്. ജീവിത യാത്രയിൽ മനുഷ്യനിൽ വന്നു ചേരുന്ന ദുർ:ശ്ശീലങ്ങൾ പാപത്തിലേയ്ക്ക് നയിച്ച്‌ അവരുടെ ആത്മാവിനെ നിത്യനരഗത്തിൽ എത്തിക്കും.

കുടുംബങ്ങളെയും, വ്യക്തികളെയും സമൂഹത്തെയും  നശിപ്പിക്കുന്ന ആ പാപ പ്രവണതകളിൽ നിന്നും എങ്ങനെ? ആരിലൂടെ ? രക്ഷപ്രാപിക്കാമെന്നും ഈ യാത്ര എങ്ങോട്ട് എന്ന ട്രാക്ടിൽ ചൂണ്ടി കാണിക്കുന്നുണ്ട്. ഒപ്പം സമൂഹത്തെ നശിപ്പിക്കുന്ന  ലഹരിയും, ലഹളയും, അധാർമ്മികതയും മൂലമുള്ള അപകടവും വ്യക്തമാക്കുന്നു.

അതിരുവിട്ട ലഹരിക്ക് എങ്ങനെ അറുതി വരുത്തണമെന്നും, ലഹരി ഉപയോക്താക്കൾക്ക് എങ്ങനെ മോചനം പ്രാപിക്കാമെന്നും പറയുന്നുണ്ട്. ക്രൈസ്തവ ചിന്തയിൽ പ്രസിദ്ധീകരിച്ച ഈ യാത്ര എങ്ങോട്ട് എന്ന ലേഖനം വായിച്ച അനുവാചകരുടെ അഭിപ്രായപ്രകാരമാണ് ഇത് ലഖുലേഘ രൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. ഇപ്പോൾ  ‘ആപ് കെ സവാൽ കാ ഏക് ജവാബ്‌’ എന്ന പുതിയ-ഹിന്ദി ട്രാക്ടിന്റെ പ്രിന്റിംഗ് ജോലികൾ പുരോഗമിക്കുന്നു.

പരസ്യയോഗങ്ങൾ നടത്തുന്നവർക്കും, വീടുകൾ തോറും വിതരണം നടത്തുന്ന സുവിശേഷ പ്രവർത്തകർക്കും  കോപ്പികൾ ആവശ്യമെങ്കിൽ ബന്ധപ്പെടുക. 98464734400/ 8848211720. 

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും