കറുകച്ചാലിൽ ഇന്നലെ വാഹനപകടത്തിൽ യുവതി കൊല്ലപ്പെട്ട സംഭവം കൊലപാതമെന്ന് പോലീസ് നിഗമനം; യുവതിയുടെ സുഹൃത്ത് കസ്റ്റഡിയിൽ

കോട്ടയം: ഇന്നലെ രാവിലെ ജോലിക്ക് പോയ യുവതി വാഹനമിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. കാഞ്ഞിരപ്പള്ളി സ്വദേശിയായ ഒരാൾ പോലീസ് കസ്റ്റഡിയിൽ ആണ്. വെട്ടിക്കാവുങ്കൽ പൂവൻപാറയിൽ വാടകയ്ക്ക് താമസിക്കുന്ന കൂത്രപ്പള്ളി സ്വദേശിനി പുതുപ്പറമ്പിൽ നീതു കൃഷ്ണൻ (36) ആണ് വാഹനമിടിച്ച് റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർത്താവുമായി ഏതാനും വർഷങ്ങളായി പിണങ്ങിക്കഴിഞ്ഞിരുന്ന ഇവർ ചങ്ങനാശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു. നീതു ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ വീട്ടിൽ നിന്നും കറു കച്ചാലിലേക്ക് നടന്നുവരുമ്പോൾ വെട്ടി ക്കാവുങ്കൽ – പൂവൻപാറപ്പടി റോഡിൽ വച്ചായിരുന്നു അപകടം.

വാഹനമിടിച്ച് അബോധാവസ്ഥയിൽ കണ്ടെത്തിയ നീതുവിനെ നാട്ടുകാർ കറുകച്ചാലിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവസ്ഥലത്തു നിന്നും ഒരു കാർ മല്ലപ്പള്ളി ഭാഗത്തേക്ക് ഓടിച്ചുപോകുന്നത് പ്രദേശവാസികളിൽ ചിലർ കണ്ടിരുന്നു.

ഈ വാഹനം കേന്ദ്രീകരിച്ച് കറുകച്ചാൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന സംശയത്തിലേക്ക് വഴിവെച്ചത്. തുടർന്നാണ് ചങ്ങനാശേരി ഡിവൈഎസ്‌പിയുടെ സംഘം മരണപ്പെട്ട യുവതിയുടെ മുൻ സുഹൃത്തുകൂടിയായ ആളെ പിടികൂടിയത്.

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു